Image

’അഗ്ലി’ എന്ന വാക്കിന് ഉദാഹരണമായി കറുത്ത വര്‍ഗക്കാര്‍: ഇറ്റലിയില്‍ അധ്യാപകന്‍ മാപ്പു പറഞ്ഞു

Published on 23 February, 2019
’അഗ്ലി’ എന്ന വാക്കിന് ഉദാഹരണമായി കറുത്ത വര്‍ഗക്കാര്‍: ഇറ്റലിയില്‍ അധ്യാപകന്‍ മാപ്പു പറഞ്ഞു
 

റോം: അഗ്ലി എന്ന വാക്കിന്റെ അര്‍ഥം പറയാന്‍ കറുത്ത വര്‍ഗക്കാരനായ കുട്ടിയെ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് വിവാദ നായകനായ അധ്യാപകന്‍ മാപ്പു പറഞ്ഞു. മൗറോ ബോച്ചി എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് വിവാദത്തിലായത്. ഇറ്റലിയിലാണ് സംഭവം. കറുത്ത വര്‍ഗക്കാരനായ ഒരു കുട്ടിയെ ക്ലാസ് മുറിയില്‍ ജനലിനരികില്‍ മാറ്റി നിറുത്തി 'നീ എത്ര വികൃതനാണ്' എന്ന പറഞ്ഞ അധ്യാപകനെയാണ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്.

ഫോലിഗോയിലെ െ്രെപമറി സ്‌കൂളില്‍ അധ്യാപകനാണിയാള്‍. പഠിപ്പിക്കുന്നതിനിടെ കറുത്ത വര്‍ഗക്കാരനായ കുട്ടിയെ മുന്നിലേക്കു വിളിച്ചു വരുത്തി, അഗ്ലിക്ക് ഉദാഹരണമായി പ്രദര്‍ശിപ്പിച്ചുവെന്നാണ് ആരോപണം.

ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഹോളോകോസ്റ്റിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു ഇതെന്നാണ് അധ്യാപകന്റെ വാദം. 

അബദ്ധം സംഭവിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞാണ് മാപ്പപേക്ഷ. കുട്ടിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമാണ് ഉദാഹരണമായി അവതരിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു.

സംഭവത്തെതുടര്‍ന്നു ഇതേതുടര്‍ന്ന് വിദ്യാര്‍ഥിരക്ഷിതാക്കളുടെ സംഘടനാ സംഭവത്തെ വിലയിരുത്തുകയും അധ്യാപകനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും വിശദികരണം ചോദിച്ചപ്പോള്‍ അധ്യാപകന്റെ മറുപടിയിങ്ങനെയും 'ഇ പഠന പരിപാടി ഒരു മുഖ്യ പരീക്ഷണത്തിന്റെ ഭാഗമാണ്' ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും എതിര്‍പ്പുകള്‍ കൂടിയപ്പോള്‍ അധ്യാപകനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം രക്ഷിതാക്കളും നിയമപരമായി ഈ നടപെടിയെ നേരിടാന്‍ തീരുമാനിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 

രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംഭവത്തെ അപലപിച്ചു. ഇതുപോലെയുള്ള വിദ്യാഭ്യാസരീതിയെ ആവിഷ്‌കരിക്കുന്ന അധ്യാപകരുടെ യോഗ്യത മാനദണ്ഡത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
Tom abraham 2019-03-24 08:07:30

New educational strategy ? He should have a white kid also with black  kid and ask children " which of the two is ugly ? Education is " bringing out " old strategy or modern. Apology does not heal the wound he caused.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക