Image

ഗോള്‍വേയില്‍ ചിത്രരചനയും പെയിന്റിംഗ് മത്സരവും

Published on 23 February, 2019
ഗോള്‍വേയില്‍ ചിത്രരചനയും പെയിന്റിംഗ് മത്സരവും
 
ഡബ്ലിന്‍: ഗോള്‍വേയില്‍ സെന്റ് പാട്രിക് ദിനാഘോഷങ്ങളോടനുബന്ധിച്ചു കുട്ടികള്‍ക്കായി ചിത്രരചനയും പെയിന്റിംഗ് ഗ് മത്സരവും നടത്തപ്പെടുന്നു. കുട്ടികളുടെ നൈസര്‍ഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോള്‍വേയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ജി ഐ സി സി  ഇന്‍സ്പിരേഷന്‍ 2019 എന്ന പേരില്‍ മറ്റൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു.

മാര്‍ച്ച് 9നു (ശനി) രാവിലെ 11 ന് ഏമഹംമ്യ ഋമേെ ലുള്ള ഇഡങഅടഡ സെന്ററില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി 5 മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

5, 6,7 (സബ് ജൂണിയര്‍) വയസുള്ള കുട്ടികള്‍ക്ക് കളറിംഗ് മത്സരവും 8, 9,10 (ജൂണിയര്‍),1115 (സീനിയര്‍) എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കു നല്‍കുന്ന വിഷയത്തോടനുബന്ധിച്ചു ഭാവനാപരമായി ചിത്രം വരച്ചു പെയിന്റ് ചെയ്യുക എന്നുള്ളതും ആയിരിക്കും മത്സരം. 

പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. മറ്റ് സമ്മാനങ്ങള്‍ ഓണാഘോത്തോട നുബന്ധിച്ചു വിതരണം ചെയ്യപ്പെടും. രജിസ്‌ട്രെഷന്‍ ഫീസ് 5 യൂറോ ആണ്യ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മാര്‍ച്ച് 6 നു മുമ്പായി ഓണ്‍ലൈന്‍ ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 

വിവരങ്ങള്‍ക്ക്: 0894871183 / 0877765728 / 0879443373 / 0876455253.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക