Image

കശ്‌മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; 144 പ്രഖ്യാപിച്ചു

Published on 22 February, 2019
 കശ്‌മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; 144 പ്രഖ്യാപിച്ചു
പുല്‍വാമ ഭീകരാക്രമണത്തിന്‌ ശേഷം കശ്‌മീരിലെ സോപോറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. സ്ഥലത്ത്‌ 144 പ്രഖ്യാപിച്ചു. ലക്ഷ്‌കര്‍ ഭീകരരെ സൈന്യം വളഞ്ഞതിനെ തുടര്‍ന്നാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌.

പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന്‌ ശേഷമാണ്‌ ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പുല്‍വാമയ്‌ക്ക്‌ സമീപപ്രദേശമായ സോപോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട്‌ വരുന്നത്‌.

വരുന്ന രണ്ട്‌ ദിവസത്തിനുള്ളില്‍ സൈന്യത്തിന്‌ നേരെ ജയ്‌ഷെ മുഹമ്മദ്‌ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നിട്ടുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക