Image

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 22 February, 2019
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍
ലൂസിയാന: സോഷ്യല്‍ മീഡിയായില്‍ എന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്- എതു സമയത്തും നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം. അമേരിക്കയിലാണെങ്കില്‍ ആറുമാസം വരെ തടവു ശിക്ഷ ലഭിക്കുമെന്നത് തീര്‍ച്ച.

ഫെബ്രുവരി 19 ചൊവ്വാഴ്ച സ്‌ക്കൂള്‍ ക്യാമ്പസില്‍ രണ്ടു കുട്ടികള്‍ തമ്മില്‍ നടന്ന അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിച്ച ലൂസിയാനായില്‍ നിന്നുള്ള മാതാവ് മെഗന്‍ ആഡ് കിന്‍സ്(32) ആണ് പോലീസ് അറസ്റ്റിലായത്.
മെഗന്‍ മകന്‍ പഠിക്കുന്ന സ്‌ക്കൂളില്‍ നടന്ന ഫൈയ്റ്റഅ മകന്‍ തന്നെയാണ് വീഡിയോയില്‍ പകര്‍ത്തിയത്. ന്യൂ ഓര്‍ലിയന്‍സ് ACDAIANA ഹൈസ്‌ക്കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. അന്നുതന്നെ സോഷ്യല്‍ മീഡിയായില്‍ മാതാവ് പ്രചരിപ്പിക്കുകയായിരുന്നു.

സ്‌ക്കൂളില്‍ പഠിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഈ വീഡിയൊ കാണുന്നതിന് ഇടയായതിനെ തുടര്‍ന്ന് പോലീസ് പരാതിപ്പെടുകയായിരുന്നു. ലൂസിയാന നിയമമനുസരിച്ചു ഇല്ലീഗല്‍ ആക്ടിവിറ്റിയുടെ ഫോട്ടോ, വീഡിയോ എന്നിവ പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്.

അറസ്റ്റിലായ മെഗനെ LAFAYETTE കറക്ഷ്ണല്‍ സെന്ററില്‍ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. അഞ്ഞൂറുരൂപ ഫൈനും, ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. 

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക