Image

മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തുന്നതാണു നവോത്ഥാനം: പ്രൊഫ.എം.കെ.സാനു

Published on 22 February, 2019
മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തുന്നതാണു നവോത്ഥാനം: പ്രൊഫ.എം.കെ.സാനു
കോട്ടയം: കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന സാഹിത്യ-സാംസ്‌ക്കാരിക മാസികയായ 'കമലദള'lത്തിന്റെ 15-മത് അവാര്‍ഡ് അശോകന്‍ വേങ്ങശേരിക്കു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സാനു മാസ്റ്റര്‍.
മനുഷ്യന്റെ ജാതി മനുഷ്യത്വമാകുന്നു. നവോത്ഥാനത്തിന്റെ അടിസ്ഥാനതത്വമിതാണ്. മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തുന്നതാണു നവോത്ഥാനം. നവതിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന അക്ഷരകേരളത്തിന്റെ പുണ്യമായ സാനുമാസ്റ്റര്‍ ഹൃദയം തുറന്നു. കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ ജനവുരി 27നായിരുന്നു അവാര്‍ഡു ദാന ചടങ്ങ്.

അശോകന്‍ വേങ്ങശ്ശേരി എഴുതി 'ശ്രീനാരായണഗുരു: ദി പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ ആന്റ് ശങ്കര' എന്ന ഇംഗ്ലീഷ് കൃതിക്കായിരുന്നു 2019-ലെ 'കമലദളം' അവാര്‍ഡ്.
പ്രമുഖ സാഹിത്യകാരനും കേരളസാഹിത്യ അക്കാഡമി മുന്‍ പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി.

ശ്രീനാരായണ ഗുരുവിന്റെ ജീവിതം സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. മറ്റ് പല ഗ്രനഥങ്ങളില്‍ നിന്നും അധികമായി ഒരു നല്ല ഇമേജ് സമ്പാദിക്കുവാന്‍ ഈ ജീവചരിത്രഗ്രന്ഥത്തിനും കഴിഞ്ഞിരിക്കുന്നു. സാനുമാസ്റ്റര്‍ തുടര്‍ന്നു.
തനിക്കു പുസ്തകം മുഴുവനായി വായിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എങ്ങള്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ലാത്ത വിധത്തില്‍ കെട്ടിലും മട്ടിലും മനോഹാരിതയും ഉന്നതനിലവാരവും പുലര്‍ത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര ഗ്രന്ഥമാണിത്. പെരുമ്പടവും മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
ഡോ.എന്‍.പി.ഷീല, അനിലാല്‍ ശ്രീനിവാസന്‍, കുറിച്ചു സദന്‍, പി.കെ.ശിവപ്രസാദ്, എന്‍.എന്‍.ലാലു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അശോകന്‍ വേങ്ങശേരി മറുപടി പറഞ്ഞു.

ന്യൂഡല്‍ഹിയിലുള്ള കൊണാര്‍ക്ക്  പബ്ലിക്കേഷന്‍സ് ആണ് ഇംഗ്ലീഷിലുള്ള ജീവചരിത്രം പ്രസിദ്ധീകരിച്ചത്.

മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തുന്നതാണു നവോത്ഥാനം: പ്രൊഫ.എം.കെ.സാനു
Join WhatsApp News
Freedom from within 2019-02-22 09:03:35
No human is inferior to anyone. All humans & living things are different from each other, that difference is the key to continued life. Acknowledge the difference of each individual & let us make a Heaven in this Earth. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക