Image

പുല്‍വാമ അക്രമം നടന്നത് പ്രധാമന്ത്രി അറിയാന്‍ വൈകിയെന്ന് റിപ്പോര്‍ട്ട്

കല Published on 21 February, 2019
പുല്‍വാമ അക്രമം നടന്നത് പ്രധാമന്ത്രി അറിയാന്‍ വൈകിയെന്ന് റിപ്പോര്‍ട്ട്

പുല്‍വാമയില്‍ ഫെബ്രുവരി 14ന്  സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ അക്രമണം സംഭവിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയുന്നത് അരമണിക്കൂറോളം വൈകിയെന്ന് റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥയും മോശം നെറ്റ്വര്‍ക്ക് കവറേജുമാണ് പ്രധാനമന്ത്രി വിവരം അറിയുന്നത് വൈകാന്‍ കാരണം. 14ന് രാവിലെ ഏഴിന് മോദി ഡെറാഡൂണില്‍ എത്തി. 11.15ഓടെ ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഇക്കോ ടൂറിസം ഉദ്ഘാടനത്തിനായി മൂന്ന് മണിക്കൂറോളം ചിലവഴിച്ചു. തുടര്‍ന്ന് ധികല വനമേഖയിലേക്ക് പോയി. ഉച്ചകഴിഞ്ഞ് രുദ്രപൂരില്‍ റാലിയില്‍ പങ്കെടുക്കണമായിരുന്നുവെങ്കിലും അത് ഒഴിവാക്കി. 
ശേഷം രാംനഗര്‍ ഗസ്റ്റ് ഹൗസിലെത്തി ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ് എന്നിവരെ നിരന്തരം ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി. കാര്യങ്ങള്‍ അറിയാന്‍ വൈകുന്നതില്‍ പ്രധാനമന്ത്രി രോഷം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമാകെ സ്തംബിച്ച് നല്‍കുമ്പോള്‍ പ്രധാനമന്ത്രി ഡോക്യുമെന്‍ററി ചിത്രീകരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക