Image

കാസര്‍ഗോഡ് ഇരട്ടകൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍

Published on 21 February, 2019
കാസര്‍ഗോഡ് ഇരട്ടകൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍

കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍.

പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു.

പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ലെന്നാണ് കൃഷ്ണന്‍ പറയുന്നത്. സിപിഎം അറിയാതെ കൊലപാതകം നടക്കില്ലയെന്നും കൃഷ്ണന്‍ ഉറപ്പിച്ച്‌ പറയുന്നു.

അടിപിടി പ്രശ്നമാണ് ഇത്തരമൊരു കൊലപാതകത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഫോണില്‍ പോലും വിളിച്ച്‌ ആശ്വസിപ്പിക്കാത്തതില്‍ വലിയ മനോ വിഷമം ഉണ്ടെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക