Image

പവര്‍കട്ടില്ലാത്ത കേരളത്തിലെ 1000 ദിവസങ്ങള്‍ (ജോസ് കാടാപ്പുറം)

Published on 20 February, 2019
പവര്‍കട്ടില്ലാത്ത കേരളത്തിലെ 1000 ദിവസങ്ങള്‍ (ജോസ് കാടാപ്പുറം)
എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി 2017 മെയ് മാസം കേരളം മാറി.

10 ലക്ഷത്തോളം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കി. പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ ഇടതടവില്ലാതെ വൈദ്യുതി നല്‍കാന്‍ കഴിയുംവിധം വൈദ്യുതിയുടെ ലഭ്യത ഉറപ്പുവരുത്തി.

സംസ്ഥാനത്തെ ആഭ്യന്തര ശേഷിയില്‍ 130 മെഗാവാട്ടിന്റെ വര്‍ദ്ധനവ് വിവിധ പദ്ധതികളിലൂടെ നേടിയെടുത്തു. ഇതില്‍ 85 മെഗാവാട്ട് സോളാറും, 17 മെഗാവാട്ട് കാറ്റില്‍ നിന്നും, ശേഷിക്കുന്നത് ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നുമാണ്.

മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ലക്ഷ്യമിട്ട് ചട്ടങ്ങളിലും നടപടി ക്രമങ്ങളിലുമുള്ള ലഘൂകരണം, വിവര സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ സേവനങ്ങള്‍ എന്നിവ നടപ്പാക്കി.

ഉല്പാദനപ്രസരണവിതരണ മേഖലകളില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി.

രണ്ട് 220 കെ.വി സബ്‌സ്‌റ്റേഷന്‍, പത്ത് 110 കെ.വി. സബ്‌സ്‌റ്റേഷന്‍ എന്നിവ ഉള്‍പ്പെടെ 25 സബ്‌സ്‌റ്റേഷനുകള്‍ പുതിയതായി നിര്‍മ്മിച്ചു.

4500 കിലോമീറ്റര്‍ എച്ച്.റ്റി ലൈന്‍, 11000 കിലോമീറ്റര്‍ എല്‍.റ്റി. ലൈന്‍, 6000 ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ സ്ഥാപിച്ചു.

പ്രസരണവിതരണ നഷ്ടം സംസ്ഥാനത്ത് 13% എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിക്കാനായി. ഇതുമൂലം പ്രതിവര്‍ഷം 110 കോടി രൂപയ്ക്കുള്ള 276 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനായിട്ടുണ്ട്.

കേരളം നേരിട്ട പ്രളയത്തിന്റെ ഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ റിസെര്‍വോയറുകളുടെയും നിയന്തന്ത്രണവും ജല നിര്‍ഗമന പ്രവര്‍ത്തനങ്ങളും കൃത്യതയോടെ നിര്‍വഹിക്കുവാന്‍ കഴിഞ്ഞു.

കേരളത്തെ നടുക്കിയ പ്രളയത്തില്‍ വൈദ്യുതി തടസ്സം നേരിട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്കും 10 ദിവസത്തിനുള്ളില്‍ മിഷന്‍ റീകണക്ട് എന്ന പ്രത്യേക ദൗത്യ പദ്ധതിയിലൂടെ സുരക്ഷിതമായി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു നല്‍കി.

കേരളത്തില്‍ ഓഖി ദുരന്തത്തെ തുടര്‍ന്ന് ചില ജില്ലകളില്‍ വൈ്യദ്യുതി വിതരണം താറുമാറായപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തകരാറുകള്‍ പരിഹരിച്ചു.

2017 ലും 2018 ലും ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കേരളത്തിനു ലഭിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് ഗ്രാമപഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് രഹിത പഞ്ചായത്തായി മാറി.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള ഉപഭോക്താക്കളുടെ വീടുകളിലെ കാലപ്പഴക്കം ചെന്ന അപകടാവസ്ഥയിലുള്ള വയറിംഗുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ 400 അത്തരം വീടുകളില്‍ വയറിംഗ് പൂര്‍ത്തീകരിച്ചു.

11 ജില്ലകളില്‍ നവീന മീറ്റര്‍ ടെസ്റ്റിംഗ് ലാബുകള്‍, കോഴിക്കോടും തിരുവനന്തപുരത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവ സ്ഥാപിച്ചു.

എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും അക്ഷയ ഊര്‍ജ്ജ സേവന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

അക്ഷയ ഊര്‍ജ്ജ ഉപകണങ്ങള്‍ വാങ്ങുന്നതിന് ഇലക്ട്രോണിക് മാര്‍ക്കറ്റ് പ്ലെയ്‌സ് പ്രവര്‍ത്തന സജ്ജമാക്കി.

കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടക്ക് 2833 പേര്‍ക്ക് കെ.എസ്.ഇ.ബി.ലിമിറ്റഡില്‍ നിയമനം നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക