Image

സൗദി ജയിലില്‍ നിന്നും 850 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം. മോദിയുടെ അഭ്യര്‍ഥനയ്ക്ക് സൗദി രാജകുമാരന്‍റെ അംഗീകാരം

കല Published on 20 February, 2019
സൗദി ജയിലില്‍ നിന്നും 850 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം. മോദിയുടെ അഭ്യര്‍ഥനയ്ക്ക് സൗദി രാജകുമാരന്‍റെ അംഗീകാരം

ഏറെ ആശ്വസമേകുന്ന വാര്‍ത്തയുമായിട്ടാണ് സൗദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടികാഴ്ചയില്‍ മോദിയുടെ അഭ്യര്‍ഥന മാനിച്ച് 850 ഇന്ത്യന്‍ തടവുകാരെ സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടു. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. നിസാര കാരണങ്ങളാല്‍ സൗദിയില്‍ തടവിലായിപ്പോയ നിരവധിപ്പേര്‍ക്കാണ് ഈ തീരുമാനം ആശ്വസമാകുക.  
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള ഹജ് ക്വോട്ടാ രണ്ടു ലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചതായി രവീഷ് കുമാര്‍ അറിയിച്ചു. 
നേരത്തെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമര്‍ദ്ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാന മന്ത്രി മോദി പറഞ്ഞിരുന്നു. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും കൂടികാഴ്ചയില്‍ നടന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക