Image

ടിക്ക്‌ ടോക്ക്‌ വീഡിയോയ്‌ക്കായി പാലത്തിന്‌ മുകളില്‍ നിന്ന്‌ പുഴയിലേക്ക്‌ ചാടിയ 10 വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

Published on 20 February, 2019
ടിക്ക്‌ ടോക്ക്‌ വീഡിയോയ്‌ക്കായി പാലത്തിന്‌ മുകളില്‍ നിന്ന്‌  പുഴയിലേക്ക്‌ ചാടിയ 10 വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു
ടിക്ക്‌ ടോക്ക്‌ വീഡിയോയ്‌ക്കായി പാലത്തിന്‌ മുകളില്‍ നിന്ന്‌  പുഴയിലേക്ക്‌ ചാടി10 വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.

കോഴിക്കോട്‌ നിന്നാണ്‌ഞെട്ടിപ്പിക്കുന്ന  ടിക്‌ ടോക്ക്‌  അപകടം. ടിക്‌ ടോക്ക്‌ വീഡിയോ വൈറലാക്കുന്നതിനായി എന്തു കടുംകയ്യും ചെയ്യുമെന്ന സ്ഥിതിയിലാണിപ്പോള്‍യുവാക്കള്‍.

ഇത്തരം വീഡിയോകള്‍ എടുക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ മുമ്പില്‍ കണ്ട്‌  ടിക്‌ ടോക്ക്‌ തന്നെ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്‌.

 തിങ്കളാഴ്‌ച ഹര്‍ത്താല്‍ ദിനത്തിലാണ്‌ സംഭവം. പാലത്തിന്റെ കൈവരികളില്‍ കയറി നിന്നാണ്‌ വിദ്യാര്‍ത്ഥികള്‍ താഴേക്ക്‌ ചാടിയത്‌.

വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത്‌ കണ്ട പാലത്തിന്‌ മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്‌ക്കെത്തുകയായിരുന്നു.

രക്ഷാപ്രവര്‍ത്തന ദൃശ്യം ഉള്‍പ്പെടുന്ന വീഡിയോകള്‍ ഫെയ്‌സ്‌ബുക്കില്‍ പ്രചരിക്കുന്നുണ്ട്‌.

കടലുണ്ടിപ്പുഴ അറബിക്കടലിനോട്‌ ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനു മുകളില്‍ നിന്നാണ്‌ വിദ്യാര്‍ത്ഥികള്‍ ചാടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക