Image

പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍

(ജോര്‍ജ്ജ് ഓലിക്കല്‍) Published on 20 February, 2019
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
ഫിലാഡല്‍ഫിയ: പമ്പമലയാളി അസ്സോസിയേഷന് പുതിയതും കൂടുതല്‍ സൗകര്യപ്രദവുമായ കമ്യൂണിറ്റി സെന്റര്‍ എന്ന സ്വപ്നവുമായി തുടങ്ങുന്ന പമ്പ വിഷന്‍ 2020 യുടെകിക്കോഫ് പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീനയുടെ സാന്നിദ്ധ്യത്തില്‍ 2019 ജനുവരി 12 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അതിഥി റെസ്റ്റോറന്റില്‍ നടന്നു.

1998-ല്‍ രൂപം കൊണ്ട പമ്പ മലയാളി അസ്സോസിയേഷന് 2005-ല്‍ അംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും നിര്‍ലോഭമായ സഹകരണത്തോടെ സ്വന്തമായ ഓഫീസു ംമീറ്റിംഗ്ഹാളും ബാദ്ധ്യതകളൊന്നുമില്ലാതെ വാങ്ങുവാന്‍ കഴിഞ്ഞു,എന്നാല്‍ പമ്പയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതും, കൂടുതല്‍ പേര്‍ റിട്ടയര്‍മെന്റിലേക്ക് പ്രവേശിക്കുന്നതും അവര്‍ക്ക് സമ്മേളിക്കാനും, അവരുടെതായിട്ടുള്ള ആവശ്യങ്ങള്‍ നിറവേറ്റുവാനും നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായപ്പോഴാണ് കൂടുതല്‍ സൗകര്യമുള്ള ഒരു കമ്യൂണിറ്റിസെന്റര്‍ എന്ന എന്ന ആശയം അവതരിപ്പിച്ച്, പമ്പയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അലക്‌സ് തോമസ് ചെയര്‍മാനായ ബില്‍ഡിംഗ് പ്രൊജക്ട് കമ്മറ്റി നിലവില്‍വന്നത്. 2020-ല്‍ ഈ സ്വപ്ന പ്രൊജക്ട് സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ്‌മോഡി ജേക്കബ് പറഞ്ഞു.

പമ്പ ഇന്ത്യന്‍ കമ്യൂണിറ്റിസെന്ററില്‍ സിറ്റിസണ്‍ഷിപ്പ് ക്ലാസ്സുകള്‍, ഒ.സി.ഐ ക്യാമ്പുകള്‍, ബിസിനസ്സ് സെമിനാറുകള്‍, ലീഗല്‍സെമിനാര്‍, യോഗ ക്ലാസ്, എമര്‍ജന്‍സി നീഡ്‌ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ്, മെഡിക്കല്‍ സെമിനാര്‍, ടാലന്ത് കോമ്പറ്റീഷന്‍സ് തുടങ്ങി നിരവധി പരിപാടികള്‍സംഘടിപ്പിക്കുന്നുണ്‍ട്. കൂടുതല്‍ സൗകര്യമുള്ളസെന്ററില്‍ പമ്പ വിഭാവനം ചെയ്യുന്ന വിവിധ പരിപാടികളായ മലയാളം ക്ലാസ്, അക്കാഡമിക് ഗൈഡന്‍സ്,മാത്ത് ആന്റ് സയന്‍സ് ട്യൂട്ടറിംഗ്, കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പ്, ഇമിഗ്രേഷന്‍ ഹെല്‍പ്പ് എന്നിവയൊക്കെ നടത്താന്‍ കഴിയുമൊന്നും ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിശദീകരിച്ചു.

പമ്പയുടെ ഈ പുതിയ സംരഭത്തെ സ്റ്റേറ്റ്‌സെനറ്റര്‍ സബറ്റീന ശ്ലാഘിക്കുകയും, പെന്‍സില്‍വേനിയ സ്റ്റേറ്റില്‍ നിന്ന് ലഭിക്കാവുന്ന ആനൂകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.

ബില്‍ഡിംഗ് പ്രൊജക്ട് കിക്കോഫില്‍ നിരവധി പേര്‍ പങ്കെടുത്ത് നല്ലൊരുതുക സമാഹരിച്ചു. പമ്പ വിഷന്‍ 2020-യില്‍ സഹകരിക്കുവാനും പമ്പയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുവാനും എവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

മോഡി ജേക്കബ് (പ്രസിഡന്റ്), 215 667 0801, സുമോദ് നെല്ലിക്കാല (ജനറല്‍സെക്രട്ടറി) 267 322 8527215, ജോര്‍ജ്ജ് ഓലിക്കല്‍ (ട്രഷറര്‍) 215 873 4365 അലക്‌സ്‌തോമസ് (ബില്‍ഡിംഗ് പ്രൊജക്ട് ചെയര്‍മാന്‍) 215 850 5268
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
പമ്പ വിഷന്‍ 2020: പമ്പയ്ക്ക് പുതിയൊരു കമ്യൂണിറ്റി സെന്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക