Image

സൗദി ഇന്ത്യയുടെ അടുത്ത സുഹൃത്തെന്ന്‌ പ്രധാനമന്ത്രി , പാകിസ്ഥാനെ കുറിച്ച്‌ മിണ്ടാതെ സല്‍മാന്‍ രാജകുമാരന്‍

Published on 20 February, 2019
സൗദി ഇന്ത്യയുടെ അടുത്ത സുഹൃത്തെന്ന്‌  പ്രധാനമന്ത്രി , പാകിസ്ഥാനെ കുറിച്ച്‌ മിണ്ടാതെ സല്‍മാന്‍ രാജകുമാരന്‍
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‌ ഉജ്ജ്വല സ്വീകരണം. രാഷ്‌ട്രപതി ഭവനില്‍ രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നാണ്‌ സല്‍മാന്‍ രാജകുമാരനെ വരവേറ്റത്‌.

ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നു പറഞ്ഞ സല്‍മാന്‍, എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തെയോ, പാകിസ്ഥാനെയോ പറ്റി യാതൊന്നും പരാമര്‍ശിച്ചില്ല.

തങ്ങളുടെ ഉറ്റ സുഹൃത്തായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയ്യാറാണ്‌. വരുംതലമുറയ്‌ക്ക്‌ മികച്ച ഭാവി ലഭിക്കുന്നതിന്‌ എല്ലാവരുമായും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും സൗദി ഭരണാധികാരി വ്യക്തമാക്കി. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു ശേഷമാണ്‌ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയത്‌.

അതേസമയം, ഇസ്ലാമാബാദില്‍നിന്ന്‌ നേരിട്ടല്ല പകരം സൗദിയിലേക്ക്‌ മടങ്ങിയ ശേഷമാണ്‌ അദ്ദേഹം ഇന്ത്യയിലേക്ക്‌ വന്നത്‌. സൗദി-ഇന്ത്യ ബന്ധം രക്തത്തില്‍ അലിഞ്ഞതെന്ന സല്‍മാന്റെ പരാമര്‍ശം ഇന്ത്യന്‍ സമൂഹത്തിന്‌ ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്‌.

ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത്‌ പ്രധാനമാണെന്ന്‌ ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക