Image

ശാരദ ചിട്ടി തട്ടിപ്പ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജ. എല്‍ നാഗേശ്വര്‍ റാവു പിന്മാറി

Published on 20 February, 2019
ശാരദ ചിട്ടി തട്ടിപ്പ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജ. എല്‍ നാഗേശ്വര്‍ റാവു പിന്മാറി

ശാരദചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു പിന്‍മാറി. അഭിഭാഷകനായിരിക്കെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കാര്യം ചൂണ്ടികാട്ടിയാണ് പിന്മാറ്റം.പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ക്കെതിരായാണ് ഹര്‍ജി. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ബംഗാള്‍ പൊലീസ് തടസപ്പെടുത്തി എന്നാണ് ആരോപണം.

ഹര്‍ജി ഈ മാസം 26നു മറ്റൊരു ബഞ്ച് പരിഗണിക്കും.ശാരദാ ചിട്ടികേസില്‍ തെളിവ് നഷ്ട്ട്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലിസ് കമ്മീഷണര്‍ രാജീവ് കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചിറ്റി ഫണ്ട് കുംഭകോണത്തില്‍ തെളിവുകള്‍ ചോര്‍ത്തുക എന്ന ആരോപണമാണ് അദ്ദേഹം നേരിട്ടിരുന്നത്.ശാരദ ചിട്ടി തട്ടിപ്പുകേസിന്റെ അന്വേഷണവുമായി സഹകരിക്കാനും ചോദ്യംചെയ്യലിന് ഹാജരാകാനും രാജീവ് കുമാറിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു നടപി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക