Image

പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ബര്‍ണി സാന്റേഴ്‌സ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

പി.പി. ചെറിയാന്‍ Published on 20 February, 2019
പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ബര്‍ണി സാന്റേഴ്‌സ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
വെര്‍മോണ്ട്: 2020 ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെര്‍മോണ്ടില്‍ നിന്നുള്ള യു.എസ്. സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സ് ഔദ്യോഗീകമായി പ്രഖ്യാപിച്ചു.

'ട്രമ്പിനെ പരാജയപ്പെടുത്തുക' എന്നതാണ് ലക്ഷ്യമെന്ന് ഫെബ്രുവരി 19 ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗീക  പ്രഖ്യാപനത്തില്‍ ചൂണ്ടികാണിക്കുന്നു.
ബെര്‍ണിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോടെ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വന്‍ നിരയാണ് പ്രൈമറിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്.

എലിസമ്പത്ത് വാറന്‍ കമലാ ഹാരിസ് കോരി ബുക്കര്‍ ഉള്‍പ്പെടെ പത്തോളം സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചരണവും, ഫണ്ട് ശേഖരണവും ആരംഭിച്ചു.

2016 ലെ ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ ഹില്ലരിയോട് അവസാന നിമിഷം വരെ പൊരുതി നിന്നതിനുശേഷമാണ് അടിയറവു പറയേണ്ടി വന്നത്.

ന്യൂയോര്‍ക്ക് ബ്രൂക്കിലിനില്‍ 1941 ല്‍ ജനിച്ച സാന്റേഴ്‌സ് ബര്‍ലിംഗ്ടണ്‍ മേയര്‍, യു.എസ്. പ്രതിനിധി സഭാംഗം തുടങ്ങിയ  നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2007 മുതല്‍ സെനറ്ററാണ്.

ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റും, പ്രെഗ്രസ്സീവുമായി അറിയപ്പെടുന്ന ബെര്‍ണി സാമ്പത്തീക അസമത്വത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും, ഹെല്‍ത്ത് കെയര്‍ പരിഷ്‌ക്കാരങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ ഇത്തവണ ഭാഗ്യം കടാക്ഷിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും.

പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ബര്‍ണി സാന്റേഴ്‌സ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.പ്രസിഡന്റ് തിരഞ്ഞെടുപ്പ്- ബര്‍ണി സാന്റേഴ്‌സ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
Join WhatsApp News
Democrat 2019-02-20 11:24:19
78 വയസുള്ള വൃദ്ധനായ സാൻഡേഴ്‌സിന് വീട്ടിൽ പട്ടിയേയും കളിപ്പിച്ചുകൊണ്ട് ഇരിക്കരുതോ? ഇങ്ങനെയുള്ള കിളവന്മാർ രാഷ്ട്രീയ രംഗത്തുള്ളതുകൊണ്ടാണ് ഡെമോക്രാറ്റുകൾക്ക് പ്രസിഡന്റ് പദവി നഷ്ടപ്പെടുന്നത്. വോട്ടു സ്പ്ലിറ്റ് (Split) ചെയ്യാമെന്നല്ലാതെ ദുർക്കിളവന്മാരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവും ലഭിക്കാൻ പോവുന്നില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക