Image

ലോസ് ആഞ്ചെലെസില്‍ ധര്‍മ സംവാദം സംഘടിപ്പിച്ചു

പ്രസാദ് പി Published on 20 February, 2019
ലോസ് ആഞ്ചെലെസില്‍ ധര്‍മ സംവാദം സംഘടിപ്പിച്ചു
ലോസ് ആഞ്ചെലെസ് : ശബരിമല കര്‍മ്മ സമിതി രക്ഷാധികാരിയും കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ  പൂജനീയ സ്വാമി ചിദാനന്ദപുരി ലോസ് ആഞ്ചെലെസില്‍ നടത്തിയ  ധര്‍മ സംവാദം ജനപങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി.      ഫെബ്രുവരി പതിമൂന്നിന് നോര്‍വാക്കിലെ സനാതന ധര്‍മ ക്ഷേത്ര ഹാളില്‍ 'അഭിമാനിയായ ഹിന്ദുവായി ജീവിക്കുന്നതെങ്ങിനെ'    എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷില്‍  നടത്തിയ സംവാദത്തില്‍ ഭാഷാ സംസ്ഥാന ഭേദമെന്യേ നൂറുകണക്കിനു    ഭക്തര്‍ പങ്കെടുത്തു.
  
 ഫെബ്രുവരി ഒന്നുമുതല്‍ പത്തൊന്‍പതുവരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി വിവിധ വിഷയങ്ങളില്‍ നടത്തുന്ന  സംവാദപരമ്പരയുടെ ഭാഗമായിട്ടായിരുന്നു ലോസ് ആഞ്ചലസിലെ പരിപാടി.    കാലിഫോര്‍ണിയയിലെ മലയാളി അസ്സോസിയേഷനായ ഓം  ആയിരുന്നു ധര്‍മ സംവാദത്തിന്റെ സംഘാടകര്‍. വൈകിട്ട് ആറുമണിയോടെ   സനാതന ധര്‍മ ക്ഷേത്രത്തിലെത്തിയ സ്വാമിജിയെ ഓം ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്നു  പൂര്‍ണ്ണ കുംഭത്തിന്റേയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു  വേദിയിലേക്കാനയിച്ചു.   
.    
സംവാദത്തിനുശേഷം ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ശബരിമല യുവതി പ്രവേശമുള്‍പ്പെടുയുള്ള ആനുകാലിക വിഷയങ്ങളില്‍ വ്യക്തത വരുത്തിയാണ് സ്വാമിജി പ്രഭാഷണം അവസാനിപ്പിച്ചത്. പ്രവാസി ഭാരതീയരുടെ രണ്ടാം തലമുറയില്‍ പെട്ട നിരവധി യുവതി യുവാക്കള്‍ക്ക് വിജ്ഞാന ദായകമായിരുന്നു സംവാദം. പ്രവര്‍ത്തിദിവസമായിരുന്നിട്ടും പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പരിപാടിക്കെത്തിയവര്‍ക്കു   ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍ ,ഡയറക്ടര്‍ രവി വെള്ളത്തിരി,   സെക്രട്ടറി സുനില്‍ രവീന്ദ്രന്‍, രമ നായര്‍  എന്നിവര്‍ നന്ദി അറിയിച്ചു.   ഡോ.  ബി. യു. പട്ടേലായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍.   

ലോസ് ആഞ്ചെലെസില്‍ ധര്‍മ സംവാദം സംഘടിപ്പിച്ചുലോസ് ആഞ്ചെലെസില്‍ ധര്‍മ സംവാദം സംഘടിപ്പിച്ചുലോസ് ആഞ്ചെലെസില്‍ ധര്‍മ സംവാദം സംഘടിപ്പിച്ചുലോസ് ആഞ്ചെലെസില്‍ ധര്‍മ സംവാദം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക