Image

വീണ്ടും മാധ്യമങ്ങളോട് പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍

കല Published on 20 February, 2019
വീണ്ടും മാധ്യമങ്ങളോട് പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍

സെക്രട്ടേറിയേറ്റ് നോര്‍ത്ത് ബ്ലോക്കില്‍ പുതുതായി നിര്‍മ്മിച്ച മീഡിയ സെന്‍ററില്‍ ആദ്യമായി പത്രസമ്മേളനത്തിനെത്തിയ പിണറായി വിജയന്‍ ചോദ്യങ്ങള്‍ അവസാനിക്കും മുമ്പ് മൈക്ക് ഓഫ് ചെയ്ത് എഴുനേറ്റ് പോയി. 
പെരിയയില്‍ ഇരട്ടക്കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. 
കേരളത്തില്‍ ക്രമസമാധാനനില ഏറ്റവും ഭദ്രമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ മികച്ചത് കേരളമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പെരിയയില്‍ കൊലചെയ്യപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതൊക്കെ നിങ്ങളുടെ അജണ്ടയാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രകോപിതനായത്. സ്വാമി സന്ദീപാനന്ദഗിരിയുടെ വീട് അക്രമിക്കപ്പെട്ടപ്പോള്‍ അവിടെ പോയ മുഖ്യമന്ത്രി എന്ത് കൊണ്ട് കാസര്‍ഗോഡ് പോകുന്നില്ല എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നു എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയതോടെ പറയേണ്ടതെല്ലാം നേരെ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് ഇഷ്ടം പോലെ വ്യാഖ്യാനിക്കാം എന്ന് പറഞ്ഞ് മൈക്ക് ഓഫ് ചെയ്ത് പിണറായി മടങ്ങുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക