Image

നാവും പേനയും സിപിഎമ്മിനു പണയം വച്ചവരോടു പരമപുച്ഛം: കെഎസ്‌യു

Published on 19 February, 2019
നാവും പേനയും സിപിഎമ്മിനു പണയം വച്ചവരോടു പരമപുച്ഛം: കെഎസ്‌യു

കോഴിക്കോട് ന്മ കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സാംസ്‌കാരിക നായകര്‍ക്കെതിരെ പ്രതികരണവുമായി കെഎസ്!യു. സാംസ്‌കാരിക നായകരെന്നു പറഞ്ഞുനടക്കുന്നവരുടെ നാവ് ഇപ്പോള്‍ ഉയരാത്തതെന്താണെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ചോദിച്ചു.

നാവും പേനയും സിപിഎമ്മിനു പണയം വച്ച് നാളെ ലഭിക്കാനുള്ള അപ്പക്കഷണങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്നവരോടു പരമപുച്ഛമാണ്. കവിത മോഷ്ടിച്ച അധ്യാപികയ്ക്കുപോലും പിന്തുണ പ്രഖ്യാപിച്ചവര്‍ സിപിഎം നടത്തിയ ക്രൂരതയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. തങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളേറെയുണ്ടായിട്ടും പ്രഫ. എം.എന്‍.കാരശ്ശേരി മാത്രമാണു സത്യസന്ധമായി പ്രതികരിച്ചത്. വ്യത്യസ്തമായ ആശയങ്ങളുള്ളവരെ കൊല്ലുന്നതാണു സിപിഎമ്മിന്റെ രീതി. അങ്ങനെയെങ്കില്‍ മരിക്കാന്‍ തയാറായാണു തങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തന്‌നതെന്നും അഭിജിത് പറഞ്ഞു. കാസര്‍കോട്ടെ ഇരട്ട കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്നു കെ.സി.ജോസഫ് എംഎല്‍എ. കൃപേഷും ശരതും ക്രൂരമായി കൊലചെയ്യപ്പെട്ടു രണ്ടു ദിവസമായിട്ടും ഒരക്ഷരം ആരും ഉരിയാടി കാണുന്നില്ല. അഭിമന്യു കൊലചെയ്യപ്പെട്ടപ്പോള്‍ നിലവിളിച്ചവരൊക്കെ നിശ്ശബ്ദരായിരിക്കുന്നത് അദ്ഭുതകരമാണ്. 

ഓലക്കുടിലില്‍ താമസിക്കുന്ന കൃപേഷും ശരതും അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും പ്രതീക്ഷയായിരുന്നു. അതിക്രൂരമായി കൊലചെയ്യപ്പെട്ട അവരുടെ കൊടിയുടെ നിറം ചുവപ്പല്ലെങ്കിലും രക്തത്തിന്റെ നിറം ചുവപ്പു തന്നെയായിരുന്നുവെന്നു നവോത്ഥാന നായകര്‍ ഓര്‍ക്കണമെന്നും കെ.സി.ജോസഫ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക