Image

ഇറാനില്‍ ചാവേര്‍ ആക്രമണം നടത്തിയത് പാക് പൗരനെന്ന് റിപ്പോര്‍ട്ട്

Published on 19 February, 2019
ഇറാനില്‍ ചാവേര്‍ ആക്രമണം നടത്തിയത് പാക് പൗരനെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്‍പാകിസ്താന്‍ അതിര്‍ത്തിയില്‍ 27 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേറാക്രമണം നടത്തിയത് പാകിസ്താന്‍ പൗരനെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി പതിമൂന്നിനാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളായ 27 സൈനികര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് പാകിസ്താന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിലെ ബ്രിഗേഡിയര്‍ ജനറല്‍ മൊഹമ്മദ് പാക്പൗറിനെ  ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ആക്രമണം ആസൂത്രണം ചെയ്ത സംഘത്തിലെ ഒരു അംഗവും പാകിസ്താനിയാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ സഞ്ചരിച്ച ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഭീകരവാദി ഓടിച്ചു കയറ്റുകയായിരുന്നു. തെക്കു കിഴക്കന്‍ ഇറാനിലെ സിസ്താന്‍ബലൂചിസ്താന്‍ പ്രവിശ്യയിലെ ഖാഷ്‌സെഹെദാന്‍ സെക്ടറിലായിരുന്നു ആക്രമണം നടന്നത്. പതിനേഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക