Image

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ തള്ളി ഇന്ത്യ

Published on 19 February, 2019
പുല്‍വാമ ഭീകരാക്രമണത്തില്‍   ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക്‌ നിഷേധിച്ച പാക്‌ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‌ മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

വീണ്ടും തെളിവ്‌ ചോദിക്കുന്നത്‌ നടപടി ഒഴിവാക്കാനെന്ന്‌ ഇന്ത്യ പ്രതികരിച്ചു. മുംബൈ ആക്രണത്തിനു ശേഷം നല്‌കിയ തെളിവുകള്‍ എന്തു ചെയ്‌തെന്ന്‌ ഇന്ത്യ പാകിസ്ഥാനോട്‌ ചോദിച്ചു.

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്‌താവനയ്‌ക്ക്‌ അടിസ്ഥാനമില്ലെന്നും ഇന്ത്യന്‍ ജനാധിപത്യം പാകിസ്ഥാന്‌ മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി.

ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്‌താന്‍ തയ്യാറായില്ല. മസൂദ്‌ അസ്‌ഹര്‍ ഉളളത്‌ പാകിസ്‌താനില്‍ തന്നെയാണ്‌ എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക