Image

ശുദ്ധിക്രിയയില്‍ തന്ത്രിയുടെ മറുപടി: ദേവസ്വം ബോര്‍ഡ്‌ നിയമോപദേശം തേടി

Published on 19 February, 2019
ശുദ്ധിക്രിയയില്‍ തന്ത്രിയുടെ മറുപടി: ദേവസ്വം ബോര്‍ഡ്‌ നിയമോപദേശം തേടി

തിരുവനന്രപുരം: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത്‌ യുവതീ പ്രവേശനത്തെ തുടര്‍ന്നല്ല , ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്‍റ്‌ അടക്കമുളളവരെ അറിയിച്ചശേഷമാണ്‌ . ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക്‌ തന്ത്രിയുടേതാണ്‌. കടുത്ത നീതിനിഷേധമാണ്‌ തനിക്കെതിരെ ഉണ്ടായതെന്ന്‌ശബരിമല തന്ത്രി കണ്‌ഠര്‌ രാജീവര്‌ നല്‍കിയ മറുപടിയില്‍ ദേവസ്വം ബോര്‍ഡ്‌ നിയമോപദേശം തേടി.

ഇന്ന്‌ ചേര്‍ന്ന ദേവസ്വം ബോര്‍ഡ്‌ യോഗമാണ്‌ ദേവസ്വം സ്റ്റാന്‍ഡിങ്‌ കൗണ്‍സലിനോട്‌ നിയമോപദേശം തേടാനുള്ള തീരുമാനം എടുത്തത്‌.

കൂടാതെ തനിക്കെതിരെ ദേവസ്വം ബോര്‍ഡ്‌ നോട്ടീസ്‌ നല്‍കിയത്‌ മുന്‍ വിധിയോടെയാണ്‌.


ആ നോട്ടീസ്‌ തനിക്ക്‌ നല്‍കുന്നതിന്‌ മുന്നേ തന്നെ ദേവസ്വം കമ്മീഷണര്‍ താന്‍ കുറ്റക്കാരനെന്ന്‌ വിധിച്ച്‌ അത്‌ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌ ഗൗരവമേറിയ നീതി നിഷേധമാണെന്നും കണ്‌ഠര്‌ വിശദീകരണകുറിപ്പില്‍ ആരോപിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക