Image

ഫാമിലി കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ കണക്ടികട്ട് സെന്റ് തോമസ് ഇടവക സന്ദര്‍ശിച്ചു

രാജന്‍ വാഴപ്പള്ളില്‍ Published on 19 February, 2019
ഫാമിലി കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ കണക്ടികട്ട് സെന്റ് തോമസ്  ഇടവക സന്ദര്‍ശിച്ചു
വാഷിങ്ടന്‍ ഡിസി
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം കണക്ടികട്ട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഗീവര്‍ഗീസ് കോശി അധ്യക്ഷനായിരുന്നു. വികാരി കോണ്‍ഫറന്‍സ് അംഗങ്ങളെ സ്വാഗതം ചെയ്തു. ഏരിയാ കോഓര്‍ഡിനേറ്റര്‍ സുജ ഫിലിപ്പോസ് കോണ്‍ഫറന്‍സിനെ കുറിച്ച് ആമുഖ വിവരണം നല്‍കി. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് റജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിലേക്ക് നല്‍കേണ്ട ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെകുറിച്ച് സംസാരിച്ചു. സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മാത്യു സാമുവേല്‍ മുന്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത അനുഭവം വിവരിച്ചു. ഫാ. ഗീവര്‍ഗീസ് കോശിയും ജേക്കബ് ജോസഫും ചേര്‍ന്ന് റജിസ്‌ട്രേഷന്റെയും സുവനീറിന്റെയും കിക്ക് ഓഫ് നിര്‍വ്വഹിച്ചു.

സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, ഐസക്ക് ചെറിയാന്‍, ഏരിയാ കോഓര്‍ഡിനേറ്റര്‍മാരായ സുജ ഫിലിപ്പോസ്, എയ്ന്‍സ് ചാക്കോ, സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മാത്യു സാമുവേല്‍, റജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗം ശോഭാ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഫാമിലി കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ കണക്ടികട്ട് സെന്റ് തോമസ്  ഇടവക സന്ദര്‍ശിച്ചുഫാമിലി കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ കണക്ടികട്ട് സെന്റ് തോമസ്  ഇടവക സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക