Image

കേരള യൂണിവേഴ്സിറ്റി: ഓപ്പണ്‍ കോഴ്സ് രഹസ്യ മൂല്യനിര്‍ണയം 'പരസ്യമായി'

Published on 19 February, 2019
കേരള യൂണിവേഴ്സിറ്റി: ഓപ്പണ്‍ കോഴ്സ് രഹസ്യ മൂല്യനിര്‍ണയം 'പരസ്യമായി'

കൊല്ലം: കേരള യൂണിവേഴ്സിറ്റിയുടെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്സിന്റെ രഹസ്യമൂല്യനിര്‍ണയം പരസ്യമായി! സാധാരണ കേന്ദ്രീകൃത രീതിയിലാണ് മൂല്യനിര്‍ണയം നടത്തിവരുന്നത്. എന്നാല്‍ ഇത്തവണ മൂല്യനിര്‍ണയം അതത് കോളേജുകളിലെ അദ്ധ്യാപകര്‍ തന്നെ നടത്തിയാല്‍ മതിയെന്നാണ് യൂണിവേഴ്സിറ്റി പ്രിന്‍സിപ്പല്‍മാര്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കിയത്.

മാത്രമല്ല,​ അതത് കോളേജുകളിലെ ഓപ്പണ്‍ കോഴ്സ് പേപ്പറുകള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് തന്നെ യൂണിവേഴ്സിറ്റിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ മുഖേന പേപ്പറുകള്‍ വീതിച്ച്‌ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അദ്ധ്യാപകര്‍ക്ക് താത്പര്യമുള്ള കുട്ടികള്‍ക്ക് വാരിക്കോരി മാര്‍ക്ക് കൊടുക്കാനും (പരമാവധി 80 മാര്‍ക്ക്)​ താത്പര്യമില്ലാത്ത കുട്ടികളോട് ശത്രുത കാണിക്കാനുമുള്ള അവസരം ഉണ്ടാവുമെന്നാണ് ആക്ഷേപം.

ഫാള്‍സ് നമ്ബര്‍ നല്‍കി മൂല്യനിര്‍ണയം നടത്തുന്ന സാധാരണ രീതിയില്‍ നിന്ന് മാറ്റിയുള്ള പുതിയ രീതി മൂല്യനിര്‍ണയത്തിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന് അദ്ധ്യാപകര്‍ക്കിടയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക