കാസര്‍കോട്ടെ ഇരട്ടക്കൊല; പിതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
Published on 19 February, 2019
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രണം ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ സിപിഎം പുറത്താക്കി. പീതാംബരനെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് സൂചന.
സംസ്ഥാനകമ്മിറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പെരിയയിലെ കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനും പറഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല