Image

സൗത്ത് ഫ്‌ളോറിഡ നവകേരളക്ക് നവസാരഥികള്‍

Published on 18 February, 2019
സൗത്ത് ഫ്‌ളോറിഡ നവകേരളക്ക് നവസാരഥികള്‍
സൗത്ത് ഫ്‌ളോറിഡ : സാമൂഹികസാംസ്കാരിക പ്രവര്‍ത്തനവീഥിയില്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ട് ഫ്‌ളോറിഡയിലെ മലയാളിസമൂഹത്തില്‍ സജീവസാന്നിധ്യമായ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡക്ക് നവസാരഥികള്‍. ഷാന്‍റ്റി വര്‍ഗീസ് പ്രസിഡന്റായുള്ള പുതിയ കമ്മറ്റി രുചി റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ വെച്ച് ചുമതലയേറ്റെടുത്തു.

ജെയിന്‍ വാത്യേലില്‍ (സെക്രട്ടറി) , സജോ പെല്ലിശ്ശേരി ( ട്രഷറര്‍) , ബിജോയ് സേവ്യര്‍ (വൈസ് പ്രസിഡണ്ട്),സൈമണ്‍ പാറത്താഴം (ജോ: സെക്രട്ടറി), ഏലിയാസ് പനങ്ങയില്‍ (ജോ: ട്രഷറര്‍ ) ജോബി പൊന്നുംപുരയിടം (എക്‌സ്: ഒഫീഷ്യയോ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കൂടാതെ ആനന്ദലാല്‍ രാധാകൃഷ്ണന്‍, കുര്യാക്കോസ് പൊടിമറ്റം, സുശീല്‍ നാലകത്ത്, സെബാസ്റ്റ്യന്‍ വലലിങ്കല്‍ , പ്രിയ നായര്‍, ബെന്നി വര്‍ഗീസ്, ജോസഫ് ഐസക്, റിച്ചാര്‍ഡ് ജോസഫ്, കിഷോര്‍ കുമാര്‍ സുകുമാരന്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും ചുമതലയേറ്റു. മില്‍ക്കി ബൈജു യൂത്ത് പ്രസിഡന്റായും സ്റ്റാന്‍ ഷിബു കിഡ്‌സ് ക്ലബ് പ്രസിഡണ്ടായും ചുമതലയേറ്റു.
സൗത്ത് ഫ്‌ളോറിഡ നവകേരളക്ക് നവസാരഥികള്‍ സൗത്ത് ഫ്‌ളോറിഡ നവകേരളക്ക് നവസാരഥികള്‍ സൗത്ത് ഫ്‌ളോറിഡ നവകേരളക്ക് നവസാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക