Image

ഒരു കിലോ കപ്പയ്ക്ക് ആമസോണില്‍ 420 രൂപ, 70 രൂപ വിലക്കിഴിവില്‍ വില്‍പന

Published on 18 February, 2019
ഒരു കിലോ കപ്പയ്ക്ക് ആമസോണില്‍ 420 രൂപ, 70 രൂപ വിലക്കിഴിവില്‍ വില്‍പന

കപ്പയ്ക്ക് മാര്‍ക്കറ്റില്‍ വിലയെത്രയാണ്?  എന്തായാലും ആമസോണിലെ വിലയുടെ ഏഴയലത്ത് വരില്ല. ഒരു കിലോ കപ്പയ്ക്ക് ആമസോണില്‍ വില 420 രൂപയാണ്. ജൈവകൃഷിചെയ്ത കേരളത്തിലെ കപ്പയെന്ന പേരിലാണ് ആമസോണില്‍ കപ്പവില്‍പ്പന. ഹൈഷോപ്പി നാച്വറല്‍ എന്ന സ്ഥാപനമാണ് ഇത് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 

നേരത്തെ തേങ്ങയുടെ ചിരട്ട 3000 രൂപയ്ക്ക് ആമസോണില്‍ വില്‍പനയ്ക്ക് വെച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അന്ന് 55 ശതമാനം വിലക്കിഴിവില്‍ 1365 രൂപയ്ക്ക് ചിരട്ട വില്‍പനയ്ക്ക് വെച്ചത്. 420 രൂപയ്ക്ക് വില്‍പനയ്ക്ക് വെച്ച കപ്പയും 70 രൂപ വിലക്കിഴിവിലാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. കിഴിവ് നല്‍കിയ 70 രൂപ കൊണ്ട് ഒരു കിലോയിലധികം കപ്പ മാര്‍ക്കറ്റില്‍ വാങ്ങാമെന്നിരിക്കെയാണ് ഇത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക