Image

പുല്‍വാമ ഭീകരാക്രമണം: മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ സമൂഹ മാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍; സഹായിക്കാമെന്ന്​ വാട്​സ്​ആപ്പ്

Published on 18 February, 2019
പുല്‍വാമ ഭീകരാക്രമണം: മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ സമൂഹ മാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍; സഹായിക്കാമെന്ന്​ വാട്​സ്​ആപ്പ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ പ്രതികരിച്ച ബര്‍ക ദത്ത്​ അടക്കമുള്ള രാജ്യത്തെ പ്രശസ്​ത മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ സമൂഹ മാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി പരാതി. ഭീകരാക്രമണത്തിന്​ ശേഷം കശ്​മീരില്‍ ആക്രമണത്തിനിരയാകുന്ന സ്വദേശികള്‍ക്ക്​ താമസ സൗകര്യമൊരുക്കാമെന്ന്​ ബര്‍ക അടക്കമുള്ള പ്രമുഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ബര്‍ക ദത്ത്​ അവരുടെ സ്വകാര്യ നമ്ബറും സഹായത്തിനായി നല്‍കിയിരുന്നു.

എന്നാല്‍, മാധ്യമ പ്രവര്‍ത്തകരുടെ നമ്ബറുകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന്​ പല അജ്ഞാത നമ്ബറുകളില്‍ നിന്ന്​ വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും ജനനേന്ദ്രിയത്തി​​​െന്‍റ ചിത്രമടക്കമുള്ള സന്ദേശങ്ങള്‍ വരികയും ​ചെയ്​തു. മോശം സന്ദേശങ്ങള്‍ ലഭിച്ചതി​​​െന്‍റ സ്​ക്രീന്‍ ഷോട്ട്​ അടക്കം ബര്‍ക ദത്ത്​ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. മുന്‍ എ.ബി.പി ന്യൂസ്​ റിപ്പോര്‍ട്ടറും നിലവില്‍ ന്യൂസ്​ ക്ലിക്കിലെ ജീവനക്കാരനുമായ അഭിഷര്‍ ശര്‍മക്കും വളരെ മോശപ്പെട്ട സന്ദേശങ്ങളാണ്​ എത്തിയത്​.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക