Image

ഒന്നരക്കോടിയുടെ സോളാര്‍ തട്ടിപ്പ്: സരിത എസ്.നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

Published on 18 February, 2019
ഒന്നരക്കോടിയുടെ സോളാര്‍ തട്ടിപ്പ്: സരിത എസ്.നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

തിരുവനന്തപുരം: സോളാര്‍ സ്ഥാപിക്കാന്‍ വ്യവസായി ടി.സി.മാത്യുവില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാ നായരെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. വിശ്വാസ വഞ്ചന നടന്നിട്ടുണ്ടെന്നും എന്നാല്‍,​ വ്യക്തികള്‍ തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍ ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരില്ലെന്നും ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി.

2013- ലായിരുന്നു കേസിനാസ്‌പദമായ തട്ടിപ്പ് നടന്നത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍.ബി.നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കമ്ബനിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത എസ്.നായരുമാണ് സോളാര്‍ ഉപകരണ ഇടപാടിനായി ടി.സി.മാത്യുവിനെ സമീപിച്ച്‌ പണം തട്ടിയത്. മാത്യു നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ സരിത നായരെ ഒന്നാം പ്രതിയും, ബിജു രാധാകൃഷ്ണനെ രണ്ടാം പ്രതിയുമാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.

ഒന്നര വര്‍ഷം നീണ്ട വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും പദ്ധതിയില്‍ മുതല്‍മുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക