കണ്ണൂര്‍: യഥാര്‍ത്ഥ
കമ്യൂണിസ്റ്റുകാര്‍ മനുഷ്യസ്നേഹികളാണ്. എന്നാല്‍ പ്രാകൃതന്മാരും
സ്റ്റാലിനിസ്റ്റുകളും ഭീരുക്കളുമാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍.
ആശയപരമായി
എതിര്‍ക്കുന്നവരെ വക വരുത്തുന്ന ഭീരുക്കളാണവര്‍. ജനങ്ങളുടെ ജീവന്
വിലയിടുന്നവര്‍ ഇപ്പോള്‍ കേരള രക്ഷായാത്രയുമായി പോകുന്നത് പരിഹാസ്യമാണ്.
'മുഖ്യമന്ത്രി പിണറായി വിജയന് ഭീരുവാണ്. അദ്ദേഹം ധീരനാണെങ്കില്‍ ഇപ്പോള്‍ പ്രഖ്യാപിക്കണം പെരിയ ഇരട്ടക്കൊലപാതക കേസില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന്.'
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് സിപിഎം. നെതിരെ പ്രതിഷേധമുയര്‍ത്തി പറഞ്ഞതാണ് ഈ വാക്കുകള്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെരിയയില്‍ വെച്ച് കൊല്ലപ്പെട്ട ശരത്ത്ലാലിന്റേയും കൃപേഷിന്റേയും മൃതദേഹം ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ഏതുകൊല നടത്തിയാലും സിപിഎം. പങ്കുണ്ടെന്ന് പറയാറില്ല. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോള്‍ അവര്‍ ആവര്‍ത്തിച്ച് കള്ളം പറഞ്ഞു.
തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്ന്. ഞാന്‍ അന്നേ പറഞ്ഞതാണ്. ടി.പി.യെ കൊന്നത് സിപിഎം. കാരാണെന്ന്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മൃതദേഹം ദര്‍ശിക്കാന്‍ നൂറുക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരുമാണ് എത്തിച്ചേര്‍ന്നത്.
കോണ്‍ഗ്രസ്സ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും അന്തിമാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.