Image

ഒറ്റവെട്ടില്‍ കൃപേഷിന്റെ തലയോട്ടി പിളര്‍ന്നു; ശരീരത്തില്‍ 15 വെട്ടുകള്‍

Published on 18 February, 2019
ഒറ്റവെട്ടില്‍ കൃപേഷിന്റെ തലയോട്ടി  പിളര്‍ന്നു; ശരീരത്തില്‍ 15 വെട്ടുകള്‍

കാസര്‍ഗോഡ്‌ കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്‌ ലാലിന്റെ കഴുത്തിലും കൃപേഷിന്റെ തലയിലും ആഴത്തില്‍ വെട്ടേറ്റതായി ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌.

ശരത്തിന്റെ ഇരുകാലുകളിലുമായി അഞ്ചുതവണ വെട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിന്റെ അസ്ഥികളും മാംസവും നുറുങ്ങിപ്പോയ അവസ്ഥയിലാണ്‌.


അക്രമികളുടെ വെട്ടേറ്റ്‌ കൃപേഷിന്റെ തലച്ചോറ്‌ പിളര്‍ന്നു. മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവെന്നും ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളാണ്‌ ഏറ്റിരിക്കുന്നത്‌. ഇതില്‍ രണ്ട്‌ വെട്ടുകള്‍ മരണകാരണമായി. ഇടത്‌ നെറ്റി മുതല്‍ 23 സെന്റിമീറ്റര്‍ നീളത്തില്‍ മുറിവാണ്‌ ഒന്ന്‌. വലത്‌ ചെവി മുതല്‍ കഴുത്ത്‌ വരെ നീളുന്ന വെട്ടും മരണത്തിലേക്ക്‌ നയിച്ചു. മുട്ടിന്‌ താഴെ മാത്രം അഞ്ചിടത്ത്‌ വെട്ടേറ്റു.

കല്യോട്ട്‌ ക്ഷേത്രോത്സവ സ്ഥലത്തു നിന്നും കൃപേഷിനെ വീട്ടിലേക്ക്‌ കൊണ്ടുവിടാനായി പോകുമ്പോഴാണ്‌ കിച്ചു കൃപേഷിനെയും, സുഹൃത്ത്‌ ജോഷി എന്ന ശരത്ത്‌ ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്‌.

ഞായറാഴ്‌ച രാത്രി 7.45 മണിയോടെയാണ്‌ സംഭവം. ഒരാളെ ബൈക്കിനോട്‌ ചേര്‍ത്തുവെച്ച നിലയിലും മറ്റൊരാളെ കുറ്റിക്കാട്ടിലേക്ക്‌ വലിച്ചിഴച്ച നിലയിലുമാണ്‌ കണ്ടെത്തിയത്‌. ജീപ്പിലാണ്‌ അക്രമികളെത്തിയതെന്നാണ്‌ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക