Image

കാസര്‍കോഡ്‌ ഇരട്ടക്കൊലപാതകം; യൂത്ത്‌ കോണ്‍ഗ്രസ്‌ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Published on 17 February, 2019
കാസര്‍കോഡ്‌ ഇരട്ടക്കൊലപാതകം; യൂത്ത്‌ കോണ്‍ഗ്രസ്‌  ഹര്‍ത്താല്‍ പുരോഗമിക്കുന്നു
കാസര്‍കോട്‌: കല്ലിയോട്ട്‌ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വൈകിട്ട്‌ 6 മണിവരെയാണ്‌ ഹര്‍ത്താല്‍.

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ്‌ അന്വേഷണ ചുമതല.

ഞായറാഴ്‌ച രാത്രി എട്ട്‌ മണിയോടെയാണ്‌ പെരിയ കല്ലിയോട്ട്‌ സ്വദേശികളായ കൃപേഷ്‌, ശരത്‌ ലാല്‍ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. കൃപേഷ്‌ സംഭവ സ്ഥലത്ത്‌ തന്നെ മരിക്കുകയായിരുന്നു.

ശരത്‌ ലാലിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്യോട്ട്‌ തെയ്യം സംഘാടക സമിതി യോഗം കഴിഞ്ഞ്‌ ഇരുവരും മടങ്ങുമ്‌ബോഴാണ്‌ സംഭവം. സംഭവത്തിന്‌ പിന്നില്‍ സിപിഎം ആണെന്നാണ്‌ കോണ്‍ഗ്രസ്‌ ഉന്നയിക്കുന്ന ആരോപണം.
Join WhatsApp News
keraleeyan 2019-02-17 23:16:05
അവരുടെ മുഖത്ത് നോക്കിയാൽ എങ്ങനെ കൊല്ലാന്  കഴിയും. മാർക്സിസ്റുകാർക് എന്തിന്റെ അസുഖമാണ്~?   കേരളത്തിൽ ആർ.എസ.എസ. വളർത്തിയത് ഈ അക്രമങ്ങളാണ്~.
ഹർത്താലിന് പകരം കേരളമൊട്ടാകെ മൗന പ്രാർത്ഥന ആയിരുന്നു കോൺഗ്രസ് നടത്തേണ്ടിയിരുന്നത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക