Image

ശബരിമല പ്രതിസന്ധിയുടെ ഉത്തരവാദിത്തം സര്‍ക്കാരിന്: മധുസൂദനന്‍ നായര്‍

Published on 17 February, 2019
ശബരിമല പ്രതിസന്ധിയുടെ ഉത്തരവാദിത്തം സര്‍ക്കാരിന്: മധുസൂദനന്‍ നായര്‍

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം സര്‍ക്ക‍ാരിനാണെന്ന് കവി വി മധുസൂദനന്‍ നായര്‍. സര്‍ക്കാരിന്റെ ചുവടുവയ്പ്പനുസരിച്ചാണ് ഇത്തരം വിഷയങ്ങളില്‍ പൊതുജനം പ്രതികരിക്കുന്നത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും മധുസൂദനന്‍ നായര്‍ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

ശബരിലയിലെ യുവതീപ്രവേശത്തോട് യോജിപ്പില്ലെന്നും,​ അയ്യപ്പനില്‍ ശരിക്കും വിശ്വസിക്കുന്നവര്‍ പ്രതിഷ്ഠയുടെ സ്വഭാവം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവേചനത്തിന്റെ പ്രശ്നമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും മധുസൂദനന്‍ നായര്‍ പറഞ്ഞു.

അതേസമയം, ശബരിമല യുവതീ പ്രവേശന കേസില്‍ നിരീക്ഷണ സമിതിക്കെതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്‌തു. 10 രേഖകള്‍ അടങ്ങുന്ന 100ല്‍ അധികം പേജുകളാണ് സുപ്രിംകോടതിയില്‍ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ് ഫയല്‍ ചെയ്‌തത്. ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ യഥാര്‍ത്ഥ ഭക്തരല്ല എന്നതിന് സര്‍ക്കാരിന്റെ പക്കല്‍ വിവരം ഇല്ലെന്ന ഹൈക്കോടതിയിലെ സത്യവാങ് മൂലവും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക