ബ്രിസ്ബേന്‍: സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച് 13, 14 തീയതികളില്‍ നടക്കും.
13 ന് (ബുധന്‍) 108112 മിഡില്‍ റോഡിലുള്ള ഹില്‍ ക്രസ്റ്റ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ വൈകുന്നേരം 4.30 മുതല്‍ രാത്രി 9 വരെയാണ് ധ്യാനം.
14 ന് (വ്യാഴം) നോര്‍ത്ത് ഗേറ്റ് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍ ( 688 നഡ്ജി റോഡിലുള്ള പള്ളിയില്‍) വൈകുന്നേരം 4.30 മുതല്‍ രാത്രി 8 വരെയാണ് ധ്യാനം.
മെല്‍ബണില്‍ മാര്‍ച്ച് 8 മുതല്‍ 10 വരെയും അഡലെയ്ഡില്‍ 11 മുതല്‍ 12 വരെയുമാണ് ധ്യാനം.
വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗീസ് വാവോലില്‍ 0431748521, ഫാ. പ്രേകുമാര്‍ 0411263390, ഫാ. ഏബ്രഹാം കഴുന്നടിയില്‍ 0401 180 633.
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്