Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജോയി ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ അനുശോചനം നേര്‍ന്നു

Published on 16 February, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജോയി ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ അനുശോചനം നേര്‍ന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോയി ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജോയി ചെമ്മാച്ചേല്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ധാരാളം സംഭാവന നല്‍കിയ വ്യക്തിയായിരുന്നു. മാത്രമല്ല, അദ്ദേഹം പത്ര മാധ്യമ മേഖലകളിലും, വിഷ്വല്‍ മീഡിയയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. രാഷ്ട്രീയത്തില്‍ കൊടിയുടെ കളര്‍ നോക്കുകയോ, ഏതു പാര്‍ട്ടിക്കാരനെന്നോ നോക്കാതെ എല്ലാവരേയും ഒരുപോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോഷി വള്ളിക്കളം അനുശോചന പ്രമേയം അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റുമാരായ ജോസഫ് നെല്ലുവേലില്‍, പി.ഒ. ഫിലിപ്പ്, സണ്ണി വള്ളിക്കളം. ടോമി അമ്പേനാട്ട്, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക