Image

''കിട്ടിയത് പത്ത് മടങ്ങായി ഞങ്ങള്‍ തിരിച്ചു കൊടുത്തിരിക്കും''; വൈറലായി മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published on 16 February, 2019
''കിട്ടിയത് പത്ത് മടങ്ങായി ഞങ്ങള്‍ തിരിച്ചു കൊടുത്തിരിക്കും''; വൈറലായി മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീന​ഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടി‍ഞ്ഞ 39 സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ മലയാളി ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. സൈനികനായ രജ്ഞിത്ത് രാജിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം ഇതുവരെ മുക്തരായിട്ടില്ല. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ മലയാളിയായ വയനാട് വൈത്തിരി സ്വദേശി വസന്ത്കുമാര്‍ എന്ന സൈനികനും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ര‍ജ്ഞിത്തിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. ''ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല. ഇന്ത്യന്‍ ആര്‍മി ആണ്. കിട്ടിയത് പത്തു മടങ്ങായി ഞങ്ങള്‍ തിരിച്ചു കൊടുത്തിരിക്കും.'' രജ്ഞിത്ത് രാജ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ലീവ് തീരും മുന്‍പേ വിളി എത്തി. ഭയമോ സങ്കടമോ അല്ല തോന്നുന്നത്. അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരില്‍ ചിന്നി ചിതറിയ എന്റെ സഹോദരങ്ങള്‍ക്കായി പോകുന്നതാണ്. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും കൂടെ ഉള്ളപ്പോള്‍ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും...

സൈനികര്‍ അല്ലാത്ത ഭാരതീയര്‍ക്ക് ഇതു നാളെയോ മറ്റേന്നാളോ നടക്കാന്‍ പോകുന്ന രാഷ്‌ടീയ കോലാഹലത്തില്‍ ഇതു മറക്കാന്‍ കഴിഞ്ഞേക്കും. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളില്‍ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിക്കും.

ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീര്‍ ഹൈവേയിലൂടെ യാത്രചെയ്യാന്‍ ഇവിടുത്തെ രാഷ്ട്രീയക്കാരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും. the beauty of JOURNEY through heaven valley of India.
ചര്‍ച്ചകള്‍ക്കോ ഒത്തുതീര്‍പ്പിനോ ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല... ഇന്ത്യന്‍ ആര്‍മി ആണ്. കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും

ധീര സഹ പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍.

Join WhatsApp News
josecheripuram 2019-02-16 18:13:07
I being an ex Air man faced two wars, one in 1965&1971.Why India tolerated Pakistan's attacks so far,Was our Military not capable or our rulers incapable?If our military was incapable we would not have won two wars.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക