Image

തിരുവനന്തപുരത്ത് താന്‍ മതിയെന്ന് ശ്രീധരന്‍ പിള്ള, കുമ്മനമോ സുരേന്ദ്രനോ ആണങ്കില്‍ നോക്കാമെന്ന് ആര്‍.എസ്.എസ്, ബി.ജെ.പിയില്‍ ആഭ്യന്തര കലഹം

Published on 16 February, 2019
തിരുവനന്തപുരത്ത് താന്‍ മതിയെന്ന് ശ്രീധരന്‍ പിള്ള, കുമ്മനമോ സുരേന്ദ്രനോ ആണങ്കില്‍ നോക്കാമെന്ന് ആര്‍.എസ്.എസ്, ബി.ജെ.പിയില്‍ ആഭ്യന്തര കലഹം

ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​സ്ഥാ​നാ​ര്‍​ത്ഥി​ ​നി​ര്‍​ണ​യ​ത്തെ​ ​ചൊ​ല്ലി​ ​ബി.​ജെ.​പി​യി​ല്‍​ ​ക​ല​ഹം.​ ​ആ​രോ​രു​മ​റി​യാ​തെ​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളു​ടെ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​ ​കേ​ന്ദ്ര​ത്തി​ന​യ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ ​ശ്രീ​ധ​ര​ന്‍​ ​പി​ള്ള​യു​ടെ​ ​ന​ട​പ​ടി​യാ​ണ് ​ഏ​റ്ര​വു​മൊ​ടു​വി​ലെ​ ​പൊ​ട്ടി​ത്തെ​റി​ക്ക് ​കാ​ര​ണ​മാ​യ​ത്.​ ​മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന​ ​ചു​രു​ക്ക​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​ ​ന​ല്‍​കി​യെ​ന്നു​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ​പ​റ​ഞ്ഞ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​ക​ളം​മാ​റ്രി.​ ​ത​നി​ക്ക് ​ചു​രു​ക്ക​പ്പ​ട്ടി​ക​യെ​ക്കു​റി​ച്ച്‌ ​അ​റി​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞു.​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ന​ട​പ​ടി​യി​ല്‍​ ​പ്ര​തി​ഷേ​ധി​ച്ച്‌ ​വി.​മു​ര​ളീ​ധ​ര​ന്‍​ ​വി​ഭാ​ഗം​ ​കൊ​ച്ചി​യി​ലെ​ ​കോ​ര്‍​ ​ക​മ്മി​റ്റി​യി​ല്‍​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​തോ​ടെ​യാ​ണ് ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​വി​വാ​ദം​ ​ക​ത്തി​യ​ത്.​ ​അ​തേ​സ​മ​യം​ ​പ​നി​പി​ടി​ച്ച​തു​കൊ​ണ്ടാ​ണ് ​കെ.​സു​രേ​ന്ദ്ര​ന്‍​ ​കോ​ര്‍​ ​ക​മ്മി​റ്രി​ക്ക് ​വ​രാ​ത്തെ​ത​ന്നാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​വി.​മു​ര​ളീ​ധ​ര​നാ​വ​ട്ടെ​ ​ആ​ന്ധ്ര​യു​ടെ​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ടെ​ ​തി​ര​ക്കാ​യ​തി​നാ​ല്‍​ ​ഇ​പ്പോ​ള്‍​ ​കോ​ര്‍​ ​ക​മ്മി​റ്രി​ ​യോ​ഗ​ങ്ങ​ളി​ല്‍​ ​പ​ങ്കെ​ടു​ക്കാ​റു​മി​ല്ല​ത്രെ.​ ​സി.​കെ.​പ​ദ്മ​നാ​ഭ​ന്‍​ ​സ്ഥി​ര​മാ​യി​ ​യോ​ഗ​ത്തി​ല്‍​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ആ​ളു​മ​ല്ല.

അ​തി​നി​ടെ​ ​പ്ര​ധാ​ന​ ​സീ​റ്രു​ക​ളി​ലേ​ക്ക് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ള്‍​ ​സ്ഥാ​നാ​ര്‍​ത്ഥി​ ​മോ​ഹ​വു​മാ​യി​ ​ഇ​ടി​ ​തു​ട​ങ്ങി.​ ​തി​രു​വ​ന​ന്ത​പു​രം,​ ​ആ​റ്രി​ങ്ങ​ല്‍,​ ​പ​ത്ത​നം​തി​ട്ട,​ ​തൃ​ശൂ​ര്‍,​ ​പാ​ല​ക്കാ​ട് ​തു​ട​ങ്ങി​യ​ ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ​കൂ​ടു​ത​ല്‍​ ​മോ​ഹി​ക​ളു​ള്ള​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മ​ത്സ​രി​ക്കാ​ന്‍​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ ​ശ്രീ​ധ​ര​ന്‍​ ​പി​ള്ള​യ്ക്ക് ​അ​തി​യാ​യ​ ​താ​ല്പ​ര്യ​മു​ണ്ട്.​ ​ആ​ര്‍.​എ​സ്.​ ​എ​സി​ന് ​താ​ല്പ​ര്യം​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​നെ​യാ​ണ് .​ ​കു​മ്മ​നം​ ​ഇ​ല്ലെ​ങ്കി​ല്‍​ ​സു​രേ​ന്ദ്ര​ന്‍​ ​വേ​ണ​മെ​ന്നാ​ണ് ​അ​വ​രു​ടെ​ ​നി​ല​പാ​ട്.​ ​മോ​ഹ​ന്‍​ലാ​ലി​നെ​ ​നി​റു​ത്താ​നു​ള്ള​ ​നീ​ക്കം​ ​പൊ​ളി​ഞ്ഞ​തോ​ടെ​യാ​ണ് ​കു​മ്മ​ന​മോ​ ​സു​രേ​ന്ദ്ര​നോ​ ​മ​തി​യെ​ന്ന​ ​നി​ല​പാ​ടി​ലെ​ത്തി​യ​ത്.

ആ​റ്രി​ങ്ങ​ലി​ലും​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​കാ​ഴ്ച​വ​യ്ക്ക​ണ​മെ​ന്ന് ​ആ​ര്‍.​എ​സ്.​എ​സി​ന് ​താ​ല്പ​ര്യ​മു​ണ്ട്.​ ​ബി.​ഡി.​ജെ.​എ​സി​ലെ​ ​തു​ഷാ​ര്‍​ ​വെ​ള്ളാ​പ്പ​ള്ളി​യെ​ ​സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കാ​നാ​ണ് ​ആ​ര്‍.​എ​സ്.​ ​എ​സി​ന് ​താ​ല്പ​ര്യം.​ ​തു​ഷാ​ര്‍​ ​വ​ഴ​ങ്ങാ​ത്ത​തോ​ടെ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ര്‍​ത്ഥി​യെ​ ​നി​റു​ത്താ​നും​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.​ ​മു​മ്ബ് ​കാ​ട്ടാ​ക്ക​ട​ ​നി​യ​മ​സ​ഭാ​ ​സീ​റ്റി​ല്‍​ ​മ​ത്സ​രി​ച്ചെ​ന്ന​ ​പ​രി​ഗ​ണ​ന​യി​ല്‍​ ​പി.​കെ.​കൃ​ഷ്ണ​ദാ​സി​നെ​ ​മ​ത്സ​രി​പ്പി​ക്കാ​നും​ ​ആ​ലോ​ച​ന​യു​ണ്ട്.​ ​എ​ന്നാ​ല്‍​ ​ആ​റ്രി​ങ്ങ​ലി​ല്‍​ ​മ​ത്സ​രി​ക്ക​ണ​മെ​ന്ന് ​ശോ​ഭാ​ ​സു​രേ​ന്ദ്ര​നും​ ​താ​ല്പ​ര്യ​മു​ണ്ട്.​ ​പ​ത്ത​നം​തി​ട്ട​യി​ലും​ ​സ്ഥാ​നാ​ര്‍​ത്ഥി​ ​മോ​ഹി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ക​യാ​ണ്.​ ​ശ​ശി​കു​മാ​ര​ ​വ​ര്‍​മ്മ,​ ​കെ.​പി.​ശ​ശി​ക​ല,​ ​മ​ഹേ​ഷ് ​മോ​ഹ​ന​ര് ​തു​ട​ങ്ങി​യ​ ​സ്വ​ത​ന്ത്ര​രെ​ ​നി​റു​ത്താ​ന്‍​ ​ആ​ര്‍.​എ​സ്.​എ​സ് ​താ​ല്പ​ര്യം​ ​കാ​ണി​ക്കു​മ്ബോ​ള്‍​ ​കേ​ന്ദ്ര​മ​ന്ത്രി​ ​അ​ല്‍​ഫോ​ണ്‍​സ് ​ക​ണ്ണ​ന്താ​നം,​ ​എം.​ടി.​ര​മേ​ശ് ​എ​ന്നി​വ​ര്‍​ക്കും​ ​ഇ​വി​ടെ​ ​നോ​ട്ട​മു​ണ്ട്.

തൃ​ശൂ​രാ​ണ് ​ആ​വ​ശ്യ​ക്കാ​ര്‍​ ​ഏ​റെ​യു​ള്ള​ ​മ​റ്രൊ​രു​ ​സ്ഥ​ലം.​ ​ഇ​വി​ട​ത്തെ​ ​ജി​ല്ലാ​ ​ക​മ്മി​റ്രി​ ​കെ.​സു​രേ​ന്ദ്ര​നെ​ ​സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​മ്ബോ​ള്‍​ ​തൃ​ശൂ​രി​ല്‍​ ​മ​ത്സ​രി​ക്കാ​നു​ള്ള​ ​അ​വ​കാ​ശ​ ​വാ​ദ​വു​മാ​യി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​എ.​എ​ന്‍.​ ​രാ​ധാ​കൃ​ഷ്ണ​നും​ ​രം​ഗ​ത്തു​ണ്ട്.​ ​ആ​റ്രി​ങ്ങ​ല്‍​ ​കി​ട്ടി​യി​ല്ലെ​ങ്കി​ല്‍​ ​ത​നി​ക്ക് ​പാ​ല​ക്കാ​ട് ​മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ​ശോ​ഭാ​ ​സു​രേ​ന്ദ്ര​ന്റെ​ ​അ​വ​കാ​ശ​ ​വാ​ദം.​ ​ഇ​തി​ന​നു​കൂ​ലാ​യാ​യി​രു​ന്നു​ ​ദേ​ശീ​യ​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​പി.​മു​ര​ളീ​ധ​ര്‍​‌​ ​റാ​വു​വും.​ ​എ​ന്നാ​ല്‍​ ​ജി​ല്ലാ​ ​ക​മ്മി​റ്രി​ ​ഒ​ന്ന​ട​ങ്കം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​സ​ഭാ​ ​വൈ​സ് ​ചെ​യ​ര്‍​മാ​നു​മാ​യ​ ​സി.​കൃ​ഷ്ണ​കു​മാ​റി​നെ​ ​മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ശ്രീ​ധ​ര​ന്‍​ ​പി​ള്ള​യ്ക്കാ​ണെ​ങ്കി​ല്‍​ ​മ​ഹി​ളാ​ ​മോ​ര്‍​ച്ച​ ​പ്ര​സി​ഡ​ന്റ് ​വി.​ടി.​ര​മ​യെ​ ​പാ​ല​ക്കാ​ട് ​നി​റു​ത്താ​നാ​ണ് ​താ​ല്പ​ര്യം.​ ​

കാ​സ​ര്‍​കോ​ട് ​മ​ത്സ​രി​ക്കാ​നാ​ണ് ​മു​ന്‍​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​കൃ​ഷ്ണ​ദാ​സി​ന് ​താ​ല്പ​ര്യം​ ​എ​ന്നും​ ​അ​റി​യു​ന്നു.​ ​ഇ​തോ​ടൊ​പ്പം​ ​ജ​യ​സാ​ദ്ധ്യ​ത​യി​ല്ലാ​ത്ത​ ​മ​റ്ര് ​സീ​റ്രു​ക​ളി​ലേ​ക്കും​ ​മ​ത്സ​രി​ക്കാ​ന്‍​ ​ര​ണ്ടാം​ ​നി​ര​ ​നേ​താ​ക്ക​ള്‍​ ​ത​യ്യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.​ ​അ​തേ​സ​മ​യം​ ​ത​ങ്ങ​ള്‍​ ​മ​ത്സ​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ ​സീ​റ്രി​ല്‍​ ​ജ​യ​സാ​ദ്ധ്യ​ത​യു​ണ്ടോ​ ​എ​ന്ന​റി​യാ​ന്‍​ ​ചി​ല​ ​നേ​താ​ക്ക​ള്‍​ ​സ്പെ​ഷ്യ​ല്‍​ ​ബ്രാ​ഞ്ചി​ലേ​യും​ ​ഇ​ന്റ​ലി​ജ​ന്‍​സി​ലെ​യും​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​മീ​പി​ച്ച​താ​യും​ ​അ​റി​യു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക