Image

പുല്‍വാമ അക്രമം സര്‍ക്കാരിന്‌ കോണ്‍ഗ്രസ്‌ പിന്തുണ: രാഹുല്‍

Published on 16 February, 2019
പുല്‍വാമ അക്രമം സര്‍ക്കാരിന്‌ കോണ്‍ഗ്രസ്‌ പിന്തുണ: രാഹുല്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌്‌ പാര്‍ട്ടി സര്‍ക്കാരിന്‌ പിന്തുണ നല്‍കുന്നുവെന്നും കുറച്ചു ദിവസങ്ങള്‍ മറ്റ്‌ ചര്‍ച്ചകളിലേക്കൊന്നുമില്ലെന്നും കോണ്‍ഗ്രസ്‌്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 45 ജവാന്‍മാര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

`ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞാന്‍ ജവാന്‍മാര്‍ക്കും സര്‍ക്കാരിനും പിന്തുണയര്‍പ്പിക്കുകയാണ്‌. ഇത്‌ നമ്മള്‍ വിലപിക്കുകയും ദഃഖമാചരിക്കുകയും ചെയ്യേണ്ട സമയമാണ്‌. ഈ സമയം അവര്‍ ബഹുമാനം അര്‍ഹിക്കുന്നു', രാഹുല്‍ വ്യക്തമാക്കി.

`ഒരു ശക്തിക്കും ഒരു വിദ്വേഷത്തിനും വൈരാഗ്യത്തിനും ഇത്തരമൊരു കാര്യം സ്‌നേഹത്താലും അനുകമ്പയാലും കെട്ടിപ്പടുക്കപ്പെട്ട നമ്മുടെ രാജ്യത്തോട്‌ ചെയ്യാനാവില്ല.ഒരു ശക്തിക്കും ഇന്ത്യയെ ഭിന്നിപ്പിക്കാനാവില്ല.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയും പ്രതിപക്ഷ കക്ഷികളെല്ലാവരും തന്നെയും ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനും ജവാന്‍മാര്‍ക്കുമൊപ്പം നില്‍ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക