Image

വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് ഡാളസ്സില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍ ഫെബ്രുവരി 16 ശനി-5 മണിക്ക്

പി.പി.ചെറിയാന്‍ Published on 16 February, 2019
വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് ഡാളസ്സില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍ ഫെബ്രുവരി 16 ശനി-5 മണിക്ക്
ഡാളസ് : കാഷ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി ഫെബ്രുവരി 16 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കാല്‍സില്‍ ലൈറ്റ് വിജില്‍ സംഘടിപ്പിക്കുന്നു.

ഇര്‍വിംഗ് മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്(MGMNIT) സംഘടിപ്പിക്കുന്ന കാന്‍ഡില്‍ ലൈറ്റ് വിജില്‍ പരിപാടിയില്‍ ഡാളസ്സിലെ പൗരാവലി പങ്കെടുക്കുന്നുമെന്ന്് പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കൂറ അറിയിച്ചു.

ഡാളസ്സിലെ വിവിധ തുറകളില്‍പ്പെട്ട സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും കാല്‍സില്‍ ലൈറ്റ് പരിപാടിയില്‍ സംബന്ധിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.



വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് ഡാളസ്സില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍ ഫെബ്രുവരി 16 ശനി-5 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക