Image

ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ടെന്‍ഹാമില്‍ ശനിയാഴ്ച

Published on 14 February, 2019
ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ടെന്‍ഹാമില്‍ ശനിയാഴ്ച
 
ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ചു മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഫെബ്രുവരി 16 ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ശനിയാഴ്ച രാത്രിമണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്യുല്‍ ഡയറക്ടറും ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി അര്‍പ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനയ്ക്കുള്ള വേദിയൊരുങ്ങുന്നത്.

ശനിയാഴ്ച വൈകുന്നേരം 7.30നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11.45 ഓടെ ശുശ്രുഷകള്‍ സമാപിക്കും. നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നല്‍കും. 

ദിവ്യാകാരുണ്യ സന്നിധിയില്‍ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമര്‍പ്പിച്ചു പ്രാര്‍ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് 07804691069

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക