Image

യുപി എ​സ്പി-​ബി​എ​സ്പി-കോ​ണ്‍​ഗ്ര​സ് സഖ്യം; ബിജെപിയും കോ​ണ്‍​ഗ്ര​സും തമ്മില്‍ വ്യത്യാസമില്ലെന്ന് മായാവതി

Published on 14 February, 2019
യുപി എ​സ്പി-​ബി​എ​സ്പി-കോ​ണ്‍​ഗ്ര​സ് സഖ്യം; ബിജെപിയും കോ​ണ്‍​ഗ്ര​സും തമ്മില്‍ വ്യത്യാസമില്ലെന്ന് മായാവതി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് അ​ടു​ക്കു​ന്ന​തി​നെ രൂ​ക്ഷ​മാ​യി വിമര്‍ശിച്ച്‌ ബി​എ​സ്പി നേ​താ​വ് മായാവതി. മു​സ്‌​ലിം​ങ്ങ​ള്‍​ക്കും പ​ശു​വി​നെ കൊ​ല്ലു​ന്ന​വ​ര്‍​ക്കുമെ​തി​രാ​യി ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം പ്ര​യോ​ഗി​ക്കു​ന്ന ബി​ജെ​പി​യെ പോ​ലെയാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രെന്നു മാ​യ​വ​തി പ​റ​ഞ്ഞു. ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ള്‍ ത​മ്മി​ല്‍ എ​ന്താ​ണ് വ്യ​ത്യാ​സ​മെ​ന്നും മാ​യാ​വ​തി ചോ​ദി​ച്ചു.

രാ​ജ്യ​ദ്രോ​ഹ​കു​റ്റം ആ​രോ​പി​ച്ച്‌ ബി​ജെ​പി​യു​ടെ യു​പി സ​ര്‍​ക്കാ​ര്‍ അ​ലി​ഗ​ഡ് മു​സ്‌​ലിം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ 14 വി​ദ്യാ​ര്‍​ഥി​ക​ളെ പി​ടി​കൂ​ടി. മ​ധ്യ​പ്ര​ദേ​ശി​ല്‍ പ​ശു​വി​നെ കൊ​ന്ന​വ​ര്‍​ക്കെ​തി​രെ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി. ര​ണ്ടും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കു ഉ​ദാ​ഹ​ര​ണ​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ള്‍ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം എ​ന്താ​ണെ​ന്ന് ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക