Image

ഗ്രാമി നിശയില്‍ എല്‍ജി ബി ടി ക്യൂവും ജിമ്മി കാര്‍ട്ടറും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു (ഏബ്രഹാം തോമസ്)

Published on 13 February, 2019
ഗ്രാമി നിശയില്‍ എല്‍ജി ബി ടി ക്യൂവും ജിമ്മി കാര്‍ട്ടറും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു (ഏബ്രഹാം തോമസ്)
അറുപത്തി ഒന്നാമത് ഗ്രാമി അവാര്‍ഡ് ദാനനിശ ശ്രദ്ധേയമായത് അടക്കി വാണ ഗായികമാരുടെ പ്രകടനങ്ങളും വിവാദ പരാമര്‍ശങ്ങളും മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ക്ക് ഓഡിയോ ബുക്ക് ഫെയ്ത്ത് ; എ ജേണി ഫോര്‍ ഓളിന് ലഭിച്ച അവാര്‍ഡും ലെസ് ബിയന്‍, ഗേ, ബൈ സെക്‌സ്വല്‍, ട്രാന്‍സ് ജന്‍ഡര്‍, ക്വിയര്‍ വിഭാഗത്തിന്റെ പ്രകടനവും അവര്‍ക്ക് ലഭിച്ച പ്രാധാന്യവും മൂലമാണ്.

പ്രകടനം നടത്തിയ റാപ് ഗായികമാരില്‍ ചിലര്‍ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും നല്ല റാപ് ആല്‍ബത്തിന് അവാര്‍ഡ് നേടുന്ന ആദ്യ ഗായിക (സോളോ) ആയി കാര്‍ഡി ബി. കേസി മസ് ഗ്രേവ്‌സ് ആല്‍ബം ഓഫ് ദ ഇയര്‍ (ഗോള്‍ഡന്‍ അവര്‍) ഉള്‍പ്പടെ നാല് അവാര്‍ഡുകള്‍ നേടി. എച്ച് ഇ ആര്‍ ബെസ്റ്റ് ആര്‍ ആന്റ് ബി ആല്‍ബം ഉള്‍പ്പടെ രണ്ട് അവാര്‍ഡുകള്‍ക്ക് അര്‍ഹയായി.

ആല്‍ബം ഓഫ് ദ ഇയര്‍ നേടിയ കേസി മസ് ഗ്രേവ് ഇങ്ങനെ ഒരു ബഹുമതി ലഭിക്കുമെന്ന് സ്വപ്നം പോലും കണ്ടില്ല എന്ന് പറഞ്ഞു. തന്റെ ആല്‍ബത്തിന് ലഭിച്ച അളവില്ലാത്ത സ്‌നേഹവും ഊഷ്മളതയും ക്രിയാത്മക പിന്തുണയും എല്ലാം ആയിരുന്നു എന്ന് കൂട്ടിച്ചേര്‍ത്തു. തന്റെ ആല്‍ബത്തിന്റെ ഷൂട്ടിംഗും കവര്‍ ഡിസൈനിംഗും നടത്തിയ ഭര്‍ത്താവ് റസ്റ്റിനും ഇളയ സഹോദരിയ്ക്കും നന്ദി രേഖപ്പെടുത്തി. കണ്‍ട്രി ഗായികയായി പേരെടുത്ത മസ് ഗ്രേവ് താന്‍ കണ്‍ട്രി സംഗീതം ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞു.

മോ ടൗണിന് ആദരാഞ്ജലി അര്‍പ്പിച്ച് ദ ബെസ്റ്റ് തിംഗ്‌സ് ഇന്‍ ലൈഫ് ആര്‍ ഫ്രീയും ഡു യൂ ലവ്മിയും പ്ലീസ് മിസ്റ്റര്‍ പോസ്റ്റ്മാനും പിന്നീട് സ്‌മോക്കി റോബിന്‍സണിനും അലീഷ്യ കീസിനും നീയോയ്ക്കും ഒപ്പം ചേര്‍ന്ന് മൈ ഗേളും ജെ. ലോ അവതരിപ്പിച്ചു. എന്നാല്‍ 1959 ല്‍ സ്ഥാപിച്ച മോ ടൗണ്‍ കറുത്ത വര്‍ഗക്കാരുടേതാണെന്നും ജെന്നിഫര്‍ ലോപസ് (ജെ. ലോ) ഇത് അവതരിപ്പിച്ചത് ശരിയായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ജെലോ ലറ്റിനോ വംശജയാണ്.
ലേഡി ഗാഗാ മാര്‍ക്ക് റോബിസണോട് ചേര്‍ന്ന് എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലേം എന്ന ഗാനം അവതരിപ്പിച്ചു. ഗാഗായ്ക്ക് അഞ്ച് നോമിനേഷനുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ വെയര്‍ ഡു യൂ തിങ്ക് യൂ ആര്‍ ഗോയിംഗ് ഉള്‍പ്പടെ മൂന്നെണ്ണം അവാര്‍ഡുകളായി പരിഗണിച്ചു.
കലാകാരന്മാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവാര്‍ഡുകള്‍ മാനദണ്ഡമാക്കി തങ്ങളുടെ വിജയം നിശ്ചയിക്കരുതെന്ന് ഏറ്റവും മികച്ച റാപ് സോംഗിന് അവാര്‍ഡ് നേടിയ ഡ്രേക്ക് പറഞ്ഞു.
കാര്‍ഡി ബി ആദ്യമായാണ് ഗ്രാമി സ്റ്റേജില്‍ പ്രകടനം നടത്തിയത്. ജോസഫൈന്‍- ബേക്കര്‍സ്‌ക് ശൈലിയാണ് ഇവര്‍ സ്വീകരിച്ചത്. അഞ്ച് വിഭാഗങ്ങളില്‍ ഇവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇവയിലൊന്ന് ഇന്‍വേഷന്‍ ഓഫ് പ്രൈവസി ആല്‍ബം ആയിരുന്നു.
2019 ലെ മ്യൂസി കെയേഴ്‌സ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോളി പാര്‍ട്ടണ്‍ കേസിമസ് ഗ്രേവ്, കേറ്റി പെറി, മൈലി സൈറസ് എന്നിവര്‍ക്കൊപ്പം പ്രകടനം നടത്തി. ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടണ് അവാര്‍ഡ് ലഭിച്ചത്.
പോസ്റ്റ് മാലോണ്‍ പ്രകടനം ചെയ്തത് 21 സാവേജ് ഒപ്പം ഇല്ലാതെയാണ്. 21 സാവേജിനെ 2005 ല്‍ അനധികൃതമായി യുഎസില്‍ എത്തിയതിന് ഐസ് തടഞ്ഞ് വച്ചത് ഒരാഴ്ച മുന്‍പാണ്.
മാലോണ്‍ ഷോയില്‍ ധരിച്ച ഷര്‍ട്ടില്‍ 21 സാവേജ് എന്നെഴുതിയിരുന്നു. അയാള്‍ക്കൊപ്പം ദ റെഡ് ഹോട്ട് ചിലി പെപ്പേഴ്‌സും ചേര്‍ന്ന് റോക്ക് സ്റ്റാര്‍ അവതരിപ്പിച്ചു. റെക്കോര്‍ഡ് ഓഫ് ദ ഇയറായും ബെസ്റ്റ് റാപ് / സംഗ് പെര്‍ഫോമന്‍സിനും ഇത് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ക്ക് ഇത് മൂന്നാമത് തവണയാണ് ഗ്രാമി ലഭിക്കുന്നത്. ജീവിതത്തിലെ മെച്ചപ്പെട്ട സമയത്തും മോശം സന്ദര്‍ഭങ്ങളിലും തന്റെ വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്ന് ഫെയ്ത്ത് എന്ന ഓഡിയോ ബുക്കില്‍ കാര്‍ട്ടര്‍ പറയുന്നു. 94 കാരനായ പ്രസിഡന്റ് ഗ്രാമി നേടുന്ന ഏറ്റവും പ്രായമേറിയ മൂന്നാമത്തെ വ്യക്തിയാണ്. 95-ാം മത്തെ വയസില്‍ ജോര്‍ജ് ബേണ്‍സും 97-ാം മത്തെ വയസില്‍ പിന്‍ന്റോപ് പെര്‍കിന്‍സും ഇതിന് മുന്‍പ് ഗ്രാമി ജേതാക്കളായിട്ടുണ്ട്. ഒന്‍പത് തവണ കാര്‍ട്ടര്‍ക്ക് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.
ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് നേടിയ ഡുവലിപ റിക്കാര്‍ഡിംഗ് അക്കാഡമി പ്രസിഡന്റിന്റെ വാക്കുകള്‍ വിമര്‍ശിച്ചു. കൂടുതല്‍ സ്ത്രീകളെ അവാര്‍ഡ് ജേതാക്കളായി കാണണമെങ്കില്‍ അവര്‍ ഒരു ചുവട് മുന്നോട്ട് വയ്ക്കണം എന്നു പ്രസിഡന്റ് നീല്‍ പോര്‍ട്ട് നോ പറഞ്ഞതാണ്. ഡുവലിപയെ ചൊടിപ്പിച്ചത്.
ട്രാവിസ് സ്‌ക്കോട്ട് മെല്‍ ഹൈയും നോബൈ സ്റ്റാന്‍ഡേഴ്‌സും ആസ്‌ട്രോ വേള്‍ഡും അവതരിപ്പിച്ചു. ആസ്‌ട്രോ വേള്‍ഡ് അവതരിപ്പിക്കുമ്പോള്‍ തനിക്കൊപ്പം ആടി തകര്‍ക്കാന്‍ കാണികളെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു.
എല്‍ജി ബിടി വിഭാഗക്കാര്‍ അവാര്‍ഡ് നിശയില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തിളങ്ങി. ഗാഗായും കണ്‍ട്രി സിംഗറും ഗാന രചയിതാവുമായ ബ്രാന്‍ഡി കാര്‍ലിയും അവാര്‍ഡുകള്‍ നേടി. ഗാഗാ ബൈ സെക്‌സ്വല്‍ ആണെന്ന് അവകാശപ്പെടുന്നു. കാര്‍ലില്‍ ലെസ് ബിയാനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് അവാര്‍ഡുകള്‍ അവര്‍ക്ക് ലഭിച്ചു. ബെസ്റ്റ് അമേരിക്കാന ആല്‍ബം, ബെസ്റ്റ് അമേരിക്കന്‍ റൂട്ട്‌സ് എന്നീ അവാര്‍ഡുകള്‍ നേടുന്ന ആദ്യ ഓപ്പണ്‍ എല്‍ജിബിടി ക്യു വ്യക്തിയായി ഇവര്‍.
ക്വിയര്‍ ആര്‍ട്ടിസ്റ്റ് സെന്റ് വിന്‍സെന്റ് (ബെസ്റ്റ് റോക്ക് സോംഗ് ആന്റ് ബെസ്റ്റ് റെക്കോഡിംഗ് പാക്കേജ്) ഗേ സോംഗ് റൈറ്റേഴ്‌സ് ബെന്‍ജ് പാസേക്ക്, ഷേ മക്കാനലി(ഇരുവരുടെയും ദ ഗ്രേറ്റസ്റ്റ് ഷോമാന്‍, ഗോള്‍ഡന്‍ ഒവര്‍) എന്നിവരും അവാര്‍ഡുകള്‍ നേടി. ഇതിന് പുറമെ സംഘത്തില്‍ നിന്ന് ചിലര്‍ ഡേര്‍ട്ടി കമ്പ്യൂട്ടര്‍, മേക്ക് മി ഫീല്‍, ഹ വാന എന്നിവയും അവതരിപ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക