Image

വാലന്‍ടൈന്‍ (ഒരു വ്യത്യസ്ത വീക്ഷണം: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

Published on 12 February, 2019
വാലന്‍ടൈന്‍ (ഒരു വ്യത്യസ്ത വീക്ഷണം: തൊടുപുഴ കെ ശങ്കര്‍ മുംബൈ)
വര്‍ണ്ണച്ചിറകുകള്‍ ചെമ്മേ വിടര്‍ത്തിതാ
വന്നല്ലോ സോത്സാഹം ' വാലന്‍ടൈന്‍ ഡേ'!
ആബാലവൃദ്ധം ഹൃദയത്തിലാശ തന്‍
ആമ്പല്‍പ്പൂവേറെ വിരിക്കുന്നല്ലോ!

'വാലന്‍ടൈന്‍ ഡേ' വരുന്നന്നു കമിതാക്കള്‍
ആലപിക്കുന്നെങ്ങും പ്രേമഗാനം!
ഭാവത്തില്‍, ഭാഷയില്‍,ഭാഷിക്കും രീതിയില്‍
ഭാവനാതീതമാം ഭംഗി കാണാം!

വാനോളം മാലോകര്‍ വാഴ്ത്തി പുകഴ്ത്തുമീ
'വാലന്‍ ടൈന്‍ ആഗോള സഖ്യ ദിനം!
വാരഞ്ചും സ്‌നേഹം തുളുമ്പും ഹൃദയങ്ങള്‍
വാരിപ്പുണര്‍ന്നിടും ഐക്യ ദിനം!

ഉല്‍ക്കടമാകുമാവേശത്തോടാശകള്‍
ഉല്‍ഘോഷിച്ചീടും സുകൃത ദിനം!
ഉള്‍ക്കാമ്പില്‍ തട്ടുമാ റാനന്ദ മെമ്പാടും
ഉള്‍ക്കൊണ്ടു പാടുന്ന സ്‌നേഹ ദിനം !

പൂര്‍വ്വസ്മരണകള്‍ പൂവല്‍ക്കരങ്ങളാല്‍
പുല്‍കി തലോടുന്ന പുണ്യ ദിനം!
കാണുവാനേറെ പ്രതീക്ഷകള്‍ കൈമാറാന്‍
കാത്തിരുന്നീടു മപൂര്‍വ്വ ദിനം!

ആശകള്‍ ആവേശ ഗീതങ്ങളുള്ളത്തില്‍
ആലയം തീര്‍ക്കും മുഹൂര്‍ത്ത ദിനം!
സ്വര്‍ണ്ണ വിഹഗങ്ങള്‍ സ്വപ്നത്തില്‍ വന്നുള്ളില്‍
സ്വര്‍ഗ്ഗം പണിയും വിശിഷ്ട ദിനം!

ശാദ്വല ചിന്തകള്‍ തന്ത്രികള്‍ മീട്ടുന്ന
സാന്ദ്രമാം സംഗീതം മാത്രമല്ല,
നിര്‍ല്ലോഭം സൗഹാര്‍ദ്ദ മന്ത്ര പുഷ്പങ്ങളും
ഭൂലോക മെങ്ങും വിരിഞ്ഞിടട്ടെ!
Join WhatsApp News
P R Girish Nair 2019-02-12 20:07:59
Congratulations and best wishes to Shri. Shankar Ji for this beautiful valentine poem
Sudhir Panikkaveetil 2019-02-12 21:12:59
പ്രണയവർണ്ണങ്ങൾ ചാലിച്ചെടുക്കുന്നു കവി.
അതിൽ മോഹങ്ങൾ അറിയുകയാണ്. 
സ്വർണ്ണപക്ഷികൾ സ്വപ്നത്തിൽ വരുന്നതും 
ആശകൾ മനസ്സിൽ ഒരു ഗീതാലയം 
തീർക്കുന്നതും, എങ്ങും സ്നേഹം തുള്ളി തുളുമ്പുന്നതും 
കവി മനസ്സിനെ ആനന്ദിപ്പിക്കുന്നു. പ്രണയ സുദിനാശംസകൾ !

Hollow Teen 2019-02-13 08:44:22
What love ? Only sex, fun , and Money. After this day, nothibg
But cheating. All these courting mere flirting.
Jyothylakshmy Nambiar 2019-02-13 23:47:29

പ്രണയം ലോകമെന്നും നിറയുന്നതുപോലെത്തന്നെ സൗഹൃദവും നിറയണം എന്ന കവിയുടെ സന്ദേശം ശ്രദ്ധേയമാണ്. പ്രണയദിനാശംസകൾ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക