പിന്നെയും പോയ കിളിയെ പിടികൂടാന്‍ ആരാധകന്‍ വീണ്ടും തീയേറ്ററിലേക്ക്; ആശംസകളുമായി പൃഥ്വിരാജ്
FILM NEWS
12-Feb-2019

കഴിഞ്ഞ ദിവസമാണ് ജൂനസ് മുഹമ്മദ് ഒരുക്കിയ പൃഥ്വിരാജ് ചിത്രം നയന്‍ റിലീസ് ആയത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
എന്നാല്‍, ചിത്രത്തെ ട്രോളി നിരവധിയാളുകളാണ് രംഗത്തു വന്നിരിക്കുന്നത്. ഇത്തരത്തില്‍ 'ചിത്രം കണ്ട് കിളി പോയെന്ന്' പറഞ്ഞ ആരാധകന് പൃഥ്വി അതേനാണയത്തില്‍ മറുപടി നല്‍കിയത് വൈറല്‍ ആയിരുന്നു. ചിത്രം ഒന്നൂടെ കണ്ടാല്‍ പോയ കിളി തിരിച്ചുവരുമെന്നായിരുന്നു താരത്തിന്റെ മറുപടി.
എന്നാല്‍ ഇവിടംകൊണ്ടും തീരുന്നില്ല ഈ കളി. പിന്നെയും പോയ കിളിയെ ഒന്നൂടെ പിടിച്ചുകെട്ടാന്‍ ഇറങ്ങിതിരിച്ചു വെന്ന പൃഥ്വിയുടെ കമന്റാണ് വൈറല്‍ ആകുന്നത്
കിളിയെ തിരിച്ചു വിളിക്കാന്‍ പോയതാ...കിളി പിന്നെയും പറന്നു.. ഇത് മൂന്നാമത്തെ ശ്രമം ആണ് പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കും പൃഥ്വിയെ ടാഗ് ചെയ്താണ് ഇങ്ങനെ. എല്ലാ വിധ ആശംസകളുമാണ് പൃഥ്വി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments