Image

പുലിമുരുകന്റെ സെന്‍സറിംഗില്‍ സാമ്ബത്തിക തിരിമറി നടന്നിട്ടുണ്ടാകാം: അടൂര്‍ ഗോപാലകൃഷ്ണന്‍

Published on 12 February, 2019
പുലിമുരുകന്റെ സെന്‍സറിംഗില്‍ സാമ്ബത്തിക തിരിമറി നടന്നിട്ടുണ്ടാകാം: അടൂര്‍ ഗോപാലകൃഷ്ണന്‍
മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി പടമായ പുലിമുരുകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയതില്‍ സംശയം പ്രകടിപ്പിച്ച്‌ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ' സെന്‍സര്‍ഷിപ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ല, ഇതില്‍ സാമ്ബത്തിക തിരിമറി നടന്നിട്ടുണ്ടാകാം' കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വഹിക്കവേ അദ്ദേഹം പറഞ്ഞു. സിനിമ യാഥാര്‍ഥ്യത്തില്‍ നിന്ന് എത്ര അകലുന്നുവോ അത്രയും സാമ്ബത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ആയിരം കോടി മുതല്‍ മുടക്കിയുള്ള ചിത്രങ്ങള്‍ ആവശ്യമില്ലെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. അത്തരം ചിത്രങ്ങള്‍ നിരോധിക്കുകയാണ് വേണ്ടത്. സിനിമയ്ക്ക് സെന്‍സറിംഗ് ആവശ്യമില്ലെന്ന് അഭിപ്രായമാണ് തനിക്കെന്നും അടൂര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക