Image

ജന്മാന്തരങ്ങളില്‍ (ജയശ്രീ രാജേഷ്)

Published on 10 February, 2019
ജന്മാന്തരങ്ങളില്‍ (ജയശ്രീ രാജേഷ്)
അകതാരിലലിയുമൊരു
പ്രാണന്‍ തന്‍ പിടച്ചിലായ്
നോവുന്ന ഹൃദയത്തിന്‍
താളമായെന്‍ പ്രണയം

ആത്മാവിന്‍ ശിഖിരത്തില്‍
കൂടൊന്നു കൂട്ടിയാ
അനഘമാം കനവിലെ
അഭൗമ സംഗീതം

നിറയുന്ന മനമൊന്നില്‍
നിതാന്തമാം വിസ്മയം
അറിയാതെ തളിരിട്ട
വല്ലിയില്‍ പൂക്കളായ്

പിരിയുവാനാകാതെ
നിന്നിലെ ഞാനായി
അലിയാനായെന്‍ ജന്മം
നിന്‍ മാനസ മൊന്നതില്‍

ജന്മാന്തരങ്ങളായ് തേടുന്നൊരാ
സ്‌നേഹത്തിന്‍ പാലാഴി
മാറോടണച്ചിടാന്‍
മാലേയ മാനസം

പുനര്‍ജന്മ പിറവിക്കായ്
അറിയാതെ നീറുന്നു
അലയടിച്ചൊഴുകുന്ന
ഏകാന്ത മാനസം

ചെമ്പകപ്പൂമണം
കിനിയുന്നൊരു നിനവായ്
പ്രിയനേ......നിനക്കായ്
കേഴുന്നിതെന്‍ മാനസം
Join WhatsApp News
Sudhir Panikkaveetil 2019-02-10 10:08:08
 പ്രണയം തുളുമ്പുന്ന വരികൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക