Image

ടാക്‌സ് ഫയല്‍ ചെയ്‌തോ? ടാക്‌സ് തിരിച്ചു കിട്ടുമോ അതോ അങ്ങോട്ടു കൊടുക്കണോ? (ജെയ്ന്‍ ജേക്കബ്)

Published on 09 February, 2019
ടാക്‌സ് ഫയല്‍ ചെയ്‌തോ? ടാക്‌സ് തിരിച്ചു കിട്ടുമോ അതോ അങ്ങോട്ടു കൊടുക്കണോ? (ജെയ്ന്‍ ജേക്കബ്)
'കഴിഞ്ഞ വര്‍ഷം ടാക്‌സ് ഫയല്‍ ചെയ്തപ്പോള്‍ 7000 ഡോളര്‍ ഇങ്ങോട്ടു കിട്ടി. ഈ വര്‍ഷം വരുമാനം കുറവായിരുന്നു. അതിനാല്‍കൂടുതല്‍ തുക ഇങ്ങോട്ടു കിട്ടുമെന്നു കരുതി. പക്ഷെ അക്കൗണ്ടന്റ് പറയുന്നു തുക സര്‍ക്കാറിനു കൊടുക്കാനുണ്ടേന്ന്. ട്രമ്പിന്റെ ടാക്‌സ് പരിഷ്കരണം വയറ്റത്തടിയായി,' ഈ വര്‍ഷം ടാക്‌സ് ഫയല്‍ ചെയ്ത പലരും പരാതിപ്പെടുന്നു.

ട്രമ്പിന്റെ ടാക്‌സ് പരിഷകരണം കോണ്ട് പല ഗുണങ്ങളും പല ദോഷങ്ങളുമൂണ്ട്. അതാണു ഇത്തരം മാറ്റത്തിനു കാരണംന്യു യോര്‍ക്ക് റോക്ക് ലന്‍ഡില്‍ സി.പി.എയും സാമ്പത്തിക വിദഗ്ദനുമായ ജയിന്‍ ജേക്കബ് പറയുന്നു.

താഴെപ്പറയുന്ന കാര്യങ്ങള്‍നോക്കുക.

തനിച്ച് ഫയല്‍ ചെയ്യുന്നവര്‍ ആദ്യത്തെ 12,000 ഡോളറിനും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ജോയിന്റ് ആയി ഫയല്‍ ചെയ്താല്‍ ആദ്യത്തെ 24,000 ഡോളറിനും ടാക്‌സില്ല. സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷനാണിത്. മുമ്പത്തേക്കാള്‍ കൂടുതല്‍.

പക്ഷെ ഇതല്ലാതെ മുന്‍ കാലത്തെപ്പോലെ ആ ചിലവ്, ഈ ചിലവ് എന്നൊക്കെ ഇനം തിരിച്ച് വേറെ ടാക്‌സ്ഇളവ് കിട്ടില്ല! എന്തായാലും പേഴ്‌സണല്‍ എക്‌സംഷനുകള്‍, തൊഴില്‍ ചെലവുകള്‍ക്കുള്ള എക്‌സംഷനുകള്‍ തുടങ്ങിയവ നിര്‍ത്തലാക്കി.

പ്രോപ്പര്‍ട്ടി ടാക്‌സും സ്‌റ്റേറ്റ് ടാക്‌സും എത്ര കൊടുത്താലും ആകെ 10,000 ഡോളര്‍ വരെ മാത്രമെ ടാക്‌സ് ഇളവ് കിട്ടൂ. ഉദാഹരണത്തിനു30,000 ഡോളര്‍ ടാക്‌സും മോര്‍ട്ട്‌ഗേജ് ഇന്ററസ്റ്റും ഒക്കെ കൊടുത്താലും ഇളവ് കിട്ടുന്നത് 10,000 ഡോളറിനു മാത്രം. വലിയ വീട് വാങ്ങുമ്പോഴും ഒന്നിലേറെ വീട് വാങ്ങുമ്പോഴുമൊക്കെ ഇക്കാര്യം ഓര്‍ക്കണം.

ഒരു കുട്ടിക്കു ടാക്‌സ് ക്രെഡിറ്റ് 2000 വരെ ഉയര്‍ത്തിയത് ഗുണകരം. അതു ടാക്‌സില്‍ കുറയും. സിംഗിള്‍ ആയി 200,000 വരെയും ജോയിന്റ് ആയി 400,000 വരെയും വരുമാനമുള്ളവര്‍ക്കാണിത്.

2018ല്‍ എടുത്ത മോര്‍ട്ട്‌ഗേജിനു സിംഗിളിനു 375,000 ഡോളറിന്റെയും ജോയിന്റ് ഫയലിംഗിനു 750,000 ഡോളറിന്റെയും പലിശക്കു മാത്രമെ ഇളവു കിട്ടൂ. അതിലും കൂടിയ വിലയുടെ വീട് വാങ്ങിയാല്‍ ഇതിനു മുകളിലൂള്ള തുകയുടെ പലിശക്കു ഇളവ് കിട്ടില്ല.

വിദ്യാഭ്യസത്തിനുള്ള ചെലവ് 10,000 ഡോളര്‍ വരെ 529 പ്ലാന്‍ അനുസരിച്ച് ടാക്‌സ് ഇളവ് കിട്ടും.

പഴയതു പോലെ നികുതിദായകരെ 7 തട്ടില്‍ തന്നെയാണു നിര്‍ത്തിയിരിക്കുന്നത്. ഏറ്റവും മുകളിലെ ബ്രാക്കറ്റിലുള്ള കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് കുറഞ്ഞത് സിംഗിളിനു 500,000, ജോയിന്റ് ഫയലിംഗിനു 600,000നികുതി നിരക്ക് 39.6 ശതമാനമെന്നത് 37 ശതമാനമായി കുറഞ്ഞു.

ബിസിനസുകള്‍ക്കുള്ള നികുതി ഘടനയില്‍ മാറ്റം വരുത്തി. നിങ്ങളുടെ ടാക്‌സ് പ്ലാനിംഗ് അനുസരിച്ചിരിക്കും കാര്യങ്ങള്‍.

അര്‍ഹമായ പ്രോപ്പര്‍ട്ടികള്‍ക്ക് ആദ്യ വര്‍ഷം തന്നെ 100 ശതമാനം തേയ്മാനം (ഡിപ്രീസിയേഷന്‍) ലഭിക്കും

വിനോദത്തിനുള്ള ചെലവുകള്‍ക്ക് ഇനി നികുതി ഇളവില്ല. നിങ്ങളോ ജോലിക്കാരാ പങ്കെടൂത്ത ബിസിനസ് വിരുന്നിന്റെ 50 ശതമാനം ടാക്‌സ് ഇളവ് കിട്ടും. എന്നാല്‍ ഭക്ഷണവും മറ്റും അമിത ആഡംബര വിഭാഗത്തില്‍ പെട്ടതാകരുത്

25 മില്യന്‍ വരെ വരുമാനമുള്ള ചെറുകിട് ബിസിനിനസിനു ക്യാഷ് മെതേഡ് ഉപയോഗിക്കാം. നേരത്തെ 5 മില്യന്‍ വരെയാണു ചെറുകിട ബിസിനസായി കണ്ടിരുന്നത്.

ബിസിനസ് നഷ്ടം എത്രകാലത്തേക്കും കണക്കില്‍ പെടുത്താമെന്നതാണു മറ്റൊന്ന്.

2017 അവസാനം യു എസ് കോണ്‍ഗ്രസ് നിയമമാക്കിയ ടാക്‌സ് റിഫോംസ് എന്ന ടാക്‌സ് കട്ട്‌സ് ആന്‍ഡ് റിഫോംസ് ആക്ടിന്വ്യക്തികളുടെ ബിസിനസ്, എസ്‌റ്റേറ്റ്, ഗിഫ്റ്റ് ടാക്‌സുകളില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.

ഏഴ് ടാക്‌സ് ബ്രാക്കറ്റുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഇന്‍ കം ടാക്‌സ് റേറ്റുകളിലേക്ക് അവയെ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

പാര്‍ട്‌നര്‍ഷിപ്പില്‍ നിന്നോ എസ് കോര്‍പറേഷനില്‍ നിന്നോ സോള്‍ പ്രൊപ്പൈറ്റര്‍ഷിപ്പില്‍ നിന്നോ ക്വാളിഫൈയ്ഡ് ഇന്‍കം ഉണ്ടാക്കുന്ന വ്യക്തികള്‍ക്ക് ഇവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഡിഡക്ട് ചെയ്യാവുന്നതാണ്.

എന്തായാലും ടാക്‌സ് റിഫോംസ് ഗുണപരവും അല്ലാത്തതുമായ ഒരുകൂട്ടം പോളിസികളാണ് ടാക്‌സ് ദാതാക്കള്‍ക്ക് മുന്നില്‍ വെക്കുന്നത്. ഗ്രോസ് റിസീറ്റ്‌സ്, ഇന്‍കം, പേഴ്‌സനല്‍ ആന്‍ഡ് ബിസിനസ് സര്‍കംസ്റ്റാന്‍സ് എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയായിരിക്കും ടാക്‌സ് ദാതാക്കളുടെമേലുള്ള സ്വാധീനം.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടിംഗ് സ്ഥാപനമായ ജയിന്‍ ജേക്കബ് സി.പി.എ, പി.എല്‍.എല്‍.സി,വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ അക്കൗണ്ടിംഗ്, ടാക്‌സ്, ഓഡിറ്റ്, പ്ലാനിംഗ,് കണ്‍സല്‍ട്ടേഷന്‍ സര്‍വീസുകള്‍ തുടങ്ങിയവ ആഭ്യന്തരവിദേശ ക്ലയന്റ്‌സിനായി പൂര്‍ണമായി ചെയ്തു കൊടുക്കുന്നു.

കഴിഞ്ഞ 25 വര്‍ഷങ്ങളായി റീറ്റെയ്ല്‍, ലീഗല്‍, പ്രൊഫഷണല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ്, റിയല്‍ എസ്‌റ്റേറ്റ്, മാനുഫാക്ചറിംഗ്, ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌നര്‍ഷിപ്പ് തുടങ്ങിയ വ്യാവസായിക വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ക്ലയന്റ്‌സിന് ടാക്‌സ്, അക്കൗണ്ടിംഗ് സംബന്ധിയായ ഗൈഡന്‍സ് നല്‍കിവരുന്നു

അക്കൗണ്ടിംഗ്, ബിസിനസ് കണ്‍സല്‍ട്ടിംഗ് സേവനങ്ങള്‍ക്കൊപ്പം എസ് കോര്‍പറേഷന്‍സ്, പാര്‍ട്‌നര്‍ഷിപ്‌സ് ആന്‍ഡ് എല്‍.എല്‍സി,വ്യക്തികള്‍ (ഇവിടെയും വിദേശങ്ങളിലുമുള്ളവര്‍ക്ക് )ടാക്‌സ് കംപ്ലെയന്‍സ് സേവനങ്ങളും നല്‍കുന്നു.

നിലവിലെ സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് ഡെലോയ്റ്റില്‍ സീനിയര്‍ മാനേജരായിരുന്നു
Join WhatsApp News
Joseph 2019-02-10 11:13:35
അമേരിക്കയിലെ മലയാളീ സീനിയർ പൗരന്മാർക്കും വീട് വാങ്ങിക്കാത്ത മൂന്നംഗങ്ങളിൽ കുറവുള്ള  കുടുംബമുള്ളവർക്കും ട്രംപിന്റെ നികുതി പ്ലാൻ ഗുണപ്രദമാകും.

സീനിയർ പൗരന്മാർ എല്ലാവരും തന്നെ മോർട്ട്ഗേജ് അടച്ചു തീർന്നവരാണ്. അവർക്ക് ടാക്സ് ഐറ്റമൈസ്‌ ചെയ്യുകയെന്നതും ബുദ്ധിമുട്ടായിരിക്കും. ട്രംപിന്റെ നികുതി അവർക്ക് ഗുണപ്രദമാണ്.  

പ്രോപ്പർട്ടി ടാക്സ് ഏറ്റവും കൂടുതൽ ഉള്ള സ്റ്റേറ്റുകൾ ന്യൂയോർക്കും ന്യൂ ജേഴ്സിയുമാണ്. അത്തരക്കാരെ ട്രംപിന്റെ 10000 ഡോളർ പരിധിയിൽ ഐറ്റമൈസ്‌ ചെയ്തുള്ള നികുതി പരിഷ്‌ക്കാരങ്ങൾ ബാധിക്കും. 

വലിയ കൊട്ടാരത്തിൽ താമസിക്കുന്നവർ കൂടുതൽ നികുതി കൊടുക്കണം. ആഡംബര മാൻഷനിൽ' എല്ലാവിധ സൗകര്യങ്ങളോടെ ജീവിക്കുന്നവർ ടാക്സ് കൂടുതൽ കൊടുക്കട്ടെ. അത് നീതിപൂർവമായ ടാക്സുമാണ്. ട്രംപ് അവിടെ ഒരു സോഷ്യലിസ്റ്റാകുന്നു. 

നാലിൽ കൂടുതൽ വീട്ടിൽ അംഗങ്ങൾ ഉള്ളവർക്ക് ഒബാമയുടെ നികുതിയായിരുന്നു ലാഭകരം. ഒരു അംഗത്തിന് 4050 ഡോളർ വെച്ച് വരുമാനത്തിൽനിന്ന് കുറക്കാൻ സാധിക്കുമായിരുന്നു. അതിൽ  കൊയ്ത്തു നടത്തിയത് മലയാളി കുടുംബങ്ങളായിരുന്നു. നാട്ടിൽ നിന്നും സഹോദരി സഹോദരന്മാരെയും മാതാപിതാക്കളെയും സ്പോൺസർ ചെയ്ത് ചെറിയ അപ്പാർട്ട്മെന്റിൽ എട്ടും പത്തും പേര് ഒന്നിച്ച് താമസിച്ച കൂട്ടുകുടുംബങ്ങളായിരുന്നു ആദ്യകാലത്തിലെ നിരവധി മലയാളി കുടുംബങ്ങൾക്കുണ്ടായിരുന്നത്. ഇന്നും ഗുജറാത്തികളിൽ അത്തരം വലിയ കൂട്ടുകുടുംബങ്ങളുണ്ട്.  ട്രംപിന്റെ നികുതി പരിഷ്‌ക്കാരത്തെ തീർച്ചയായും അവർ പഴിക്കണം. 

ട്രംപ് പദ്ധതിയിൽ സീനിയർ ദമ്പതികൾക്ക് 26000 ഡോളർ വരെ നികുതി കൊടുക്കേണ്ട. മറ്റുള്ളവരുടെ പരിധി 24000 ഡോളറും. ഒബാമ പദ്ധതി അനുസരിച്ച് രണ്ടംഗ സീനിയർ ദമ്പതികൾ കൊടുത്തിരുന്ന നികുതിയുടെ സ്ഥിതി വിവരക്കണക്ക് ഇവിടെ ചേർക്കുന്നു. 

ഒബാമയുടെ കാലത്ത് $20000,$40000,$60000,$90000,$160000 വരുമാനമുള്ള ടാക്സ് ഫയൽ ചെയ്യുന്നവർ കൊടുത്തിരുന്ന നികുതി $ 00,$2880,$9800,$19376,$44544 എന്നീ ക്രമത്തിലായിരുന്നു. 

ട്രംപിന്റെ മുകളിൽ പറഞ്ഞിരിക്കുന്ന സീനിയർ വരുമാനക്കാരുടെ പരിഷ്‌കാര നികുതി യഥാക്രമം: $00,$1680,$7480,$15360,$42880 എന്നിങ്ങനെ ഫെഡറൽ നികുതി പോവുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക