Image

ഹരിത വിപ്ലവം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കീഴില്‍? (ബി ജോണ്‍ കുന്തറ)

Published on 09 February, 2019
ഹരിത വിപ്ലവം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കീഴില്‍? (ബി ജോണ്‍ കുന്തറ)
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും പുതുതായി വിജയിച്ചു യൂസ് കോണ്‍ഗ്രസില്‍ എത്തിയിട്ടുള്ള അലക്‌സാന്‍ഡ്രിയ ഒക്കാഷ്യ കോര്‍ട്ടേഴ്‌സ് (A O C ) പോലുള്ള അംഗങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ഒരു പ്രമേയം അവതരിപ്പിച്ചു ഗ്രീന്‍ ന്യൂ ഡീല്‍ അതിന്റെ ഉള്ളടക്കം.

1 ഇന്ധനീ കത്തിച്ചു ഓടുന്ന എല്ല വാഹനങ്ങളും നിരോധിക്കുക ആകെ അനുവദിക്കുന്നത് ട്രെയിന്‍ ഗതാഗതം മാത്രം. വിമാനങ്ങള്‍ നിരോധിക്കും. നമ്മുടെ ഇന്ത്യക്കു പോക്ക് ഇനിമുതല്‍ വഞ്ചികളില്‍ ആയിരിക്കും.
2 അമേരിക്കയില്‍ എല്ലാ കെട്ടിടങ്ങളും പൊളിച്ചു മാറ്റിഊര്ജ്ജക കാര്യക്ഷമതയുള്ള കെട്ടിടങ്ങള്‍ വേറെ നിര്‍മ്മിക്കണം.പഴയ വീടുകളുള്ളവര്‍ നിരത്തിലായെന്നു വരും?
3 അമേരിക്കയില്‍ എല്ലാവര്‍ക്കു മികച്ച ശമ്പളത്തില്‍ ജോലി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്,വെക്കേഷന്‍ കൂടാതെ പെന്‍ഷന്‍.
4സൗജന്യഉന്നത വിദ്യാബ്യാസം എല്ലാവര്‍ക്കും
5 പരിശുദ്ധവായു വെള്ളം പരിശുദ്ധ അന്തരീഷം.
6 ആരോഗ്യധായക ഭക്ഷണം
7 മികച്ച ചികിത്സ സൗകര്യങ്ങള്‍
8 നല്ലതും സുരക്ഷിതവുമായ വീടുകള്‍ എല്ലാവര്‍ക്കും
9 കോര്‍പറേഷനുകളെ ഒഴിവാക്കിയുള്ള സമ്പദ്‌വ്യവസ്ഥ
10 സമ്പദ് സുരക്ഷ ജോലി ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും.(മടിയന്‍മാര്‍ക്കും)

ഇത്രയും പരിഷ്കാരങ്ങള്‍ 2030 തിന് മുന്‍പ് നിലവില്‍ വരുത്തണമെന്നാണ് ഈ നേതാക്കളുടെ ആവശ്യീ .അമേരിക്ക 1933 ല്‍ കഠിന സാമ്പത്തിക മാന്ദ്യം നേരിട്ട സമയം അന്നത്തെ പ്രസിഡന്‍റ്റ് റൂസ്‌വെല്‍റ്റ് ഇതുപോലെ "ന്യൂ ഡീല്‍" എന്നപേരില്‍ ഒരു സാമ്പത്തിക വിപ്ലവം നടപ്പില്‍ വരുത്തി അതിന്‍റ്റെ പരിണിത ഫലങ്ങളാണ് ഇന്നു നാം കാണുന്ന ദേശീയ പാതകളും റെയില്‍വേ സംവിധാനവും .
അന്നതാവശ്യമായിരുന്നു കോടിക്കണക്കിനാളുകള്‍ക്ക് ജോലി ഇല്ലായിരുന്നു പലരും പാപ്പരായി രക്ഷയില്ലാതെ ആന്മഹത്യ ചെയ്തുതുടങ്ങി. കടം കൂടി എങ്കിലും റൂസ്‌വെല്‍റ്റിന്‍റ്റെ അന്നത്തെ പദ്ധതികള്‍ രാജ്യത്തെ രക്ഷിച്ചു.

പിന്നീടും അമേരിക്കയില്‍ അമേരിക്കയില്‍ ദീര്‍ഘവീക്ഷണം ഉണ്ടായിരുന്ന ജോണ്‍ ഫ് കെന്നഡി പോലുള്ള ഭരണാധികാരികള്‍ "മാന്‍ ഇന്‍ ദി മൂണ്‍" പോലുള്ള പദ്ധതികള്‍ക്കു രൂപം നല്‍കി.
എ ഛ സി പോലുള്ള നേതാക്കള്‍ ഒറ്റക്കല്ല യൂസ് കോണ്‍ഗ്രസ്സില്‍, ഇതുപോലുള്ള കാര്യപരിപാടികളുമായി രംഗത്തുള്ളത്. 70തിനു മേല്‍ ഡെമോക്രാറ്റ് അംഗങ്ങള്‍ ഇവര്‍ക്കു തുണയായി എത്തിയിരിക്കുന്നു.

ഈ പരിഷ്ക്കാരങ്ങള്‍ നിലവില്‍ വരുത്തുന്നതിനുള്ള ചിലവുകള്‍ ആരു താങ്ങും എവിടെ നിന്നും വരും അതിനൊന്നും ശരിയായ ഒരു മറുപടിയും ആരും പറയുന്നില്ല.

ഒരഭിപ്രായം കേട്ടത് ഡോളര്‍ കൂടുതലായി പ്രിന്‍റ്റ് ചെയ്ത് ചിലവുകള്‍ നടത്തുക എന്നതാണ്. ഒരു ശോചനീയത, ഇവിടെ കാണുന്നത്, ഇവരുടെ ഈ ജല്പനങ്ങളെ ഒട്ടുമുക്കാല്‍ മാധ്യമങ്ങളും ചോദ്യം ചെയ്യുന്നില്ല എന്നതാണ്.

2020 ല്‍ അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പു വരുന്നു പ്രസിഡന്‍സി, കോണ്‍ഗ്രസ് ഇതുരണ്ടും ഡെമോക്രാറ്റിക് പാര്‍ട്ടി പിടിച്ചെടുക്കുന്ന സാഹചര്യം. ബെര്‍ണി സാന്‍ഡേഴ്‌സോ അയാളുടെ പിന്‍ഗാമിയോ പ്രസിഡന്‍റ്റ് ഒക്കേസ്യ കോര്‍ട്ടേസിനെ പോലുള്ള നിയമസഭാ അംഗങ്ങള്‍.അമേരിക്ക ഇവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം മറ്റൊരു പറുദീസ ആക്കിമാറ്റും എന്നാശിക്കാം.
Join WhatsApp News
Boby Varghese 2019-02-09 09:46:51
Republicans are happy that they live in this great country of the United States of America.
Democrats are angry that they have to live in this wretched country of the United States of America.
Tom abraham 2019-02-09 12:38:44
Eli Warren has declared her pres. Candidacy. She
Lies there s bigotry in WH. Details ? No. Trump will
Win again with truth prevailing over false claims.
Grass 2019-02-09 12:41:59
Demo party s bottom . grass growing ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക