Image

ഡോ. എം.വി. പിള്ള പറയുന്നു, കേരളത്തിന് വൈറോളജി ഇന്‍സ്റ്റിട്യുട്ട്‌ പിറന്ന കഥ

അനില്‍ പെണ്ണുക്കര Published on 08 February, 2019
ഡോ. എം.വി. പിള്ള പറയുന്നു, കേരളത്തിന് വൈറോളജി ഇന്‍സ്റ്റിട്യുട്ട്‌  പിറന്ന കഥ

ലോകത്തിനൊപ്പം കേരളവും നടക്കാന്‍ തുടങ്ങുകയാണ് .കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ഗവേഷണ കേന്ദ്രം രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍ അതിനു പിന്നില്‍ ഊര്‍ജ്വസ്വലനായ ഒരു മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യവും ,അതിനൊപ്പം നില്ക്കാന്‍ സന്മനസുള്ള പ്രഗത്ഭമതികളുടെ നല്ല മനസും കൂടിയായപ്പോള്‍ നമുക്ക് വലിയൊരു സ്ഥാപനം ലഭിക്കുന്നു .നിപ വൈറസ് ബാധ ബാധിച്ചു നിരവധി സഹോദരങ്ങള്‍ നമ്മുടെ കേരളത്തില്‍ മരിച്ചു വീണപ്പോള്‍ ഒരു പക്ഷെ മുഖ്യമന്ത്രി എന്ന നിലയില്‍ ശ്രീ പിണറായി വിജയന്റെ മനസ്സ് തേങ്ങിയിരിക്കാം .അത് കൊണ്ടാകാം രോഗങ്ങള്‍ വിളിച്ചുവരുത്തുന്ന വൈറസുകളെക്കുറിച്ചു പഠിക്കുവാനും ഗവേഷണം നടത്തുവാനും ഒരു കേന്ദ്രം എന്ന ആശയം ഉണ്ടാകുന്നത് .ഡോ;എം വി പിള്ള എന്ന വലിയ ഡോക്റ്ററുടെ പിന്തുണകൂടി അദ്ദേഹത്തിന് ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.

കഴിഞ്ഞ ഗവമെന്റിന്റെ കാലത്ത് ഈ ഗവേഷണ കേന്ദ്രത്തിനു വേണ്ടി ഡോ:എം.വി പിള്ള ശ്രമിച്ചിരുന്നു.വി.എം. സുധീരനും, ഉമ്മന്‍ചാണ്ടിക്കും, കെ.സി. ജോസഫിനുമൊക്കെ താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും എന്തുകൊണ്ടോ അത് നടന്നില്ല . എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു .ഡോ;എം വി പിള്ളയെ മുഖ്യമന്ത്രിക്ക് ഒന്ന് കാണണമെന്ന്

' ഒരു ഓങ്കോളജിസ്റ്റായതുകാരണം ഞാന്‍ കരുതി അദ്ദേഹത്തിന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലുമൊക്കെ രോഗവിവരം ചര്‍ച്ച ചെയ്യാനായിരിക്കുമെന്ന് .മൂന്നു മണിക്കായിരുന്നു അപ്പോയിന്‍മെന്റ്. അതിന്‍പ്രകാരം രണ്ടേമുക്കാലായപ്പോള്‍ ഞാന്‍ സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞു, പാര്‍ട്ടി പ്ലീനം നടക്കുതിനാല്‍ എപ്പോള്‍ വരുമെന്ന്തീ ര്‍ത്തുപറയാനാകില്ല. ചിലപ്പോള്‍ ഏഴോ എട്ടോ മണിയായേക്കും.

എന്നാല്‍ അധികം കാത്തിരിക്കേണ്ടിവില്ല. സൂക്ഷം മൂന്നു മണിയായപ്പോള്‍ മുഖ്യമന്ത്രി തന്നെ കതകുതുറന്നു എന്നെ അകത്തേക്ക് വിളിച്ചു. എനിക്കതിശയം തോന്നി . സാധാരണനിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസില്‍ നല്ല തിരക്കുണ്ടാകേണ്ടതല്ലെ. ഇവിടെയും ഞാനത് പ്രതീക്ഷിച്ചു. പക്ഷെ കയറിച്ചെപ്പോള്‍ മുറിയില്‍ ഞാനും അദ്ദേഹവും മാത്രമുണ്ട്.പിന്നെ അദ്ദേഹത്തിന്റെ ഒരു അഡൈ്വസര്‍ സി.എസ്. രഞ്ജിത്തിനെയും വിളിപ്പിച്ചു. കൂടുതലെന്തെങ്കിലും സംസാരത്തിലേക്ക് കടക്കുതിനുമുമ്പായിത്തന്നെ അദ്ദേഹം ചോദിച്ചു: വൈറോളജി ഗവേഷണകേന്ദ്രം തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ ?

ഞാന്‍ പറഞ്ഞു: ഡോ. ഗാലോയുമായി സംസാരിച്ചു എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ കൊണ്ടുവരാന്‍ ശ്രമിക്കാം.
പഴയ അനുഭവങ്ങള്‍ വെച്ചുകൊണ്ട് ഞാന്‍ സൂചിപ്പിച്ചു, സി.എമ്മിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരു സംവിധാനമാകണം. പല വകുപ്പുകളിലേക്കുപോയിക്കഴിഞ്ഞാല്‍ ഒന്നും നടക്കില്ല.

'ചെയ്യാം' എന്നായിരുന്നു മറുപടി.
വാസ്തവം പറഞ്ഞാല്‍ ഞാനത് വിശ്വസിച്ചില്ല. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അലുമ്നി അസ്സോസിയേഷന്റെ മീറ്റിംഗില്‍ എനിക്കൊരു അവാര്‍ഡുണ്ടായിരുന്നു . അദ്ദേഹമാണ് അത് തന്നത് . അവാര്‍ഡും വാങ്ങി ഇറങ്ങാന്‍നേരം എന്റെ ഷര്‍ട്ടില്‍ പിടിച്ച് നിര്‍ത്തിയിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, പോകുംമുമ്പ് ഒന്ന് കാണണം. ആ കാര്യം ഒുകൂടി ചര്‍ച്ച ചെയ്യണം .
എനിക്കതിശയം തോന്നി , അദ്ദേഹത്തിന്റെ ആ ആത്മാര്‍ത്ഥതയില്‍. എപ്പോഴാണെന്ന് വച്ചാല്‍ സി.എം. വിളിച്ചാല്‍ മതി വരാം, എന്ന് പറഞ്ഞ് ഞാനിറങ്ങി.

പിന്നെ ഒരു വട്ടം കൂടി കണ്ടു. അപ്പോഴേയ്ക്കും അതിനുള്ള ആളുകളെയൊക്കെ എടുത്തിരുന്നു . എല്ലാം മിടുമിടുക്കന്മാര്‍. രഞ്ജിത്തിനെ കൂടാതെ വി.എസ്.എസ്.സി മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ എം.സി. ദത്തന്‍, സ്റ്റെക്കിന്റെ എക്‌സിക്കുട്ടീവ് വൈസ് ചെയര്‍മാന്‍ ഡോ. സുരേഷ് ദാസ് , കേരള ബയോടെക്നോളജി അഡൈ്വസര്‍ ഡോ. ജി.എം.നായര്‍, മെമ്പര്‍ സെക്ര'റി ഡോ. എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ . തുടര്‍ന്നുള്ള നാലഞ്ച് മാസം കൊണ്ട് അസാധാരണ പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ചവച്ചത്.

സ്ഥലം എടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ കോഴിക്കോട്, കണ്ണൂര്‍, കോട്ടയം , തിരുവനന്തപുരം എല്ലാം ആലോചനയില്‍ വന്നു . വേറെ ആരാണെങ്കിലും സ്വന്തം നാട്ടില്‍ കൊണ്ടുപോകാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചേനെ. എന്നാല്‍ , വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തുതെയാകണമെന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. വലിയ വലിയ ശാസ്ത്രസ്ഥാപനങ്ങളെല്ലാം തിരുവനന്തപുരത്താണെന്നും അവരൊക്കെയുമായി ചേര്‍ന്ന് പരസ്പരം അറിഞ്ഞു പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനമായതിനാല്‍ തിരുവനന്തപുരത്തുതെയാണ് നല്ലത് എന്നുള്ള തായിരുന്നു അതിന് അദ്ദേഹം കണ്ട ന്യായം. അപ്പോള്‍ പിന്നെ തിരുവനന്തപുരത്ത് എവിടെ സ്ഥലം കിട്ടുമെന്നായി ആലോചന.

ഉടനെയാണ് മുന്‍രാഷ്ട്രപതിയുടെ സെക്ര'റിയായിരുന്ന കെ.എസ്.ഐ.ഡി.സി. ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണ്ണാണ്ടസ് ഐ.എ.എസ്, സ്ഥലം താന്‍ കണ്ടുപിടിക്കാമെറിയിച്ചത്. മുഖ്യമന്ത്രി അദ്ദേഹത്തെ വിളിക്കുകയും, അദ്ദേഹം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍നിും 20 ഏക്കര്‍ അനുവദിക്കുകയും ചെയ്തു. ഭാവിയില്‍ വളരാന്‍ സാദ്ധ്യതയുള്ള സ്ഥാപനമല്ലേ. കരുതലായി കുറച്ചുകൂടി വേണ്ടേ എന്ന് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ 5 ഏക്കര്‍ കൂടി കിട്ടി .അതായത് ഇപ്പോള്‍ 20 ഏക്കര്‍, 5 ഏക്കര്‍ റിസര്‍വ്, ചിലപ്പോള്‍ 5 ഏക്കര്‍ കൂടി ഇനിയും കിട്ടും

അടുത്ത പ്ലാനില്‍ 200 കോടി രൂപയും അനുവദിച്ചു. ഒക്കെ കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ നട കാര്യങ്ങളാണ്. അതിന്റെ മുഴുവന്‍ ക്രഡിറ്റും ഈ ടെക്നോ ക്രാറ്റ്സിന്റെ ടീമിന് കൊടുക്കണം. അവര്‍ ഓടി നടന്നാണ് ഇതെല്ലാം ചെയ്തത്. കൂടാതെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ വൈറോളജിസ്റ്റുകളെയെല്ലാം വിളിച്ചുവരുത്തി കഴിഞ്ഞ ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് ഒരു മീറ്റിംഗ് നടത്തി. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ സംക്ഷിപ്തമായി ഞാനവിടെ അവതരിപ്പിച്ചു.

പ്രോജക്ട് നടപ്പാക്കുവാനുള്ള റിപ്പോര്‍ട്ട് അദ്ദേഹം വേദിയില്‍വച്ച് എനിക്കുതന്നു . കാരണം, എന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്സ് നമ്മുടെ സംസ്ഥാനത്തെ അംഗീകരിക്കാന്‍ പോകുത് എതിന്റെ സൂചനയായിരിക്കണം അദ്ദേഹം അങ്ങനെ ചെയ്തത്. ഇതുവന്നു കഴിയുമ്പോള്‍ ലോകത്തെമ്പാടും ഇപ്പോഴുള്ള 40 സെന്ററുകളില്‍ 41-ാമത്തേതായിട്ടായിരിക്കും കേരളം മാറുന്നത് അതായത് തുടക്കത്തിലെ അന്തര്‍ദ്ദേശീയ ശൃംഖലയില്‍ അംഗമായിട്ടുള്ള ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്ഘാദദാനം ചെയ്യാന്‍ പോകുന്നത് . ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളില്‍ ആദ്യസംഭവമാണിത്. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവയൊക്കെ വളര്‍ന്ന് ഒരു ഘട്ടം എത്തിക്കഴിഞ്ഞാണ് അമേരിക്കയും ജര്‍മ്മനിയും ഫ്രാന്‍സുമൊക്കെയായി ബന്ധം സ്ഥാപിക്കുത്. ഇതാകട്ടെ തുടങ്ങു ദിവസംമുതലേ അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളുമായി തത്സമയ ബന്ധത്തിലായിരിക്കും.

ഇന്നോ നാളെയോ ഒരു വൈറസ് രോഗം ഉണ്ടായാല്‍ അത് എന്താണെ് കണ്ടുപിടിക്കാന്‍ ഇത്രയും രാജ്യങ്ങളുടെ ബന്ധം നമ്മളെ സഹായിക്കും. ഇതെങ്ങനെ തടയാം എന്ന് തുടങ്ങി എല്ലാ കാര്യത്തിലും ഇത്രയും രാജ്യങ്ങളുടെ സഹായവും നമുക്ക് ലഭിക്കും. ഹോങ്കോംങില്‍ ഒരു പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ വന്നത് കാരണം , അത് രാത്രിയില്‍ അത് നെടുമ്പാശ്ശേരിയിലെത്തും. അതുപോലെ നൈജീരിയായില്‍ കാണപ്പെടുന്ന എബോള പോലുള്ള വൈറസ് രോഗം പിറ്റേദിവസം മലയാളി ഇവിടെ കൊണ്ടുവരാം. അപ്പോള്‍ ഈ നാല്‍പ്പത് സെന്ററുകളും നമുക്കൊപ്പമുണ്ടാകും. അതായത് ഇന്റര്‍പോളിന്റെ ഒരു വലിയ കേന്ദ്രം കേരളത്തില്‍ വരുന്നതിന് തുല്യം. ചുരുക്കിപ്പറഞ്ഞാല്‍ ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ പോലീസ് പോലെ ഒരു സംവിധാനമായി കരുതാം.

ഏത് വൈറസ് രോഗം എപ്പോള്‍ എവിടെയുണ്ടായാലും അതേപ്പറ്റി കൃത്യമായി വിവരം ലഭിക്കാനും കേരളത്തിലോ ഇന്ത്യയിലോ പടര്‍ന്നുപിടിക്കാതിരിക്കുവാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അതിനുവേണ്ട വാക്സിന്‍ നിര്‍മ്മിക്കുവാനും, പരിശീലനം സിദ്ധിച്ച എം.ഡി. ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുവാനുമൊക്കെ നമുക്ക് കഴിയും. അവരെ ഇന്ത്യയ്ക്കുമാത്രമല്ല ഗള്‍ഫ് രാജ്യങ്ങള്‍ക്കോ സിംഗപ്പൂരിനോ നേപ്പാളിനോ ഒക്കെ വിട്ടു കൊടുക്കാനും കഴിയുന്ന സംവിധാനമാണ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെ ലക്ഷ്യമിടുന്നത് .
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച താല്‍പ്പര്യം തീര്‍ച്ചയായും അംഗീകരിക്കണം.
പതിറ്റാണ്ടുകളായി അമേരിക്കയിലായതുകൊണ്ടായിരിക്കാം എനിക്കൊരു രാഷ്ട്രീയവുമില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേകിച്ചൊരു മമതയോ എതിര്‍പ്പോ ഇല്ല. എങ്കിലും ഞാനൊരു കോണ്‍ഗ്രസ് കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ടല്ലെങ്കില്‍കൂടി ഒരു ഇടതുപക്ഷമുഖ്യമന്ത്രി ഇത്രയും ദീര്‍ഘവീക്ഷണം കാണിക്കുമെന്നു ഞാന്‍ കരുതിയില്ല. അക്കാര്യത്തില്‍ എനിക്ക് വലിയ അതിശയമാണുള്ളത്. അത്ര വലിയ താല്‍പ്പര്യമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതില്‍ നമ്മള്‍ മലയാളികള്‍ അഭിമാനിക്കണം. കാഴ്ചയില്‍ ഗൗരവക്കാരനെ് തോന്നുമെങ്കിലും അദ്ദേഹത്തില്‍ നല്ല ആര്‍ജ്ജവമുള്ള ഒരു ഭരണാധികാരി ഒളിഞ്ഞിരിപ്പുണ്ട്.

ഫിസിക്കല്‍ സയന്‍സില്‍ ഐ.എസ്.ആര്‍.ഒ എന്താണോ അതായിരിക്കും ബയോളജിക്കല്‍ സയന്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍. ഇത് നാം നിസ്സാരമായി കാണരുത്. അതിവിപുലമായ സാദ്ധ്യതയാണ് ഇതിലൂടെ ഉരുത്തിരിയുത്.
ഒരുപക്ഷെ നാളെ സ്വീഡനില്‍നിുവരുന്ന ഒരാള്‍ ഒരു പ്രത്യേക പനിയുമായി വന്നാല്‍ നമ്മുടെ സെന്ററുകാര്‍ക്ക് സ്വീഡനിലെ സെന്ററുകാരോട്, അവിടെ ഇപ്പോഴുള്ള പനി ഏതാണെ് ചോദിച്ചു മിനിറ്റുകള്‍ക്കകം വേണ്ടതുചെയ്യാം. വേണമെങ്കില്‍ നമ്മളെ സഹായിക്കുവാന്‍ അവര്‍ എത്തുകയും ചെയ്യും.ഈയിടെ ഇന്ത്യയുടെ പലഭാഗത്തുനിുമുള്ള വൈറോളജിസ്റ്റുകളുടെ ഒരു മീറ്റിംഗ് തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്തുവന്നു പറഞ്ഞല്ലോ. അക്കൂട്ടത്തില്‍ ത്തില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നും വന്ന വൈറോളജിസ്റ്റ് പറഞ്ഞത് കേരളത്തില്‍നി് എച്ച്.റ്റി.എല്‍.വി ലുക്കീമിയയുമായി ധാരാളം പേര്‍ അവിടെ ചെല്ലുുവൊണ്. ഈ എച്ച്.റ്റി.എല്‍.വി ലുക്കീമിയ വൈറസ് ആദ്യമായി കണ്ടുപിടിച്ചത് ഡോ. ഗാലോ ആണൊേര്‍ക്കുക.

ഭാവിയില്‍ ഈ വൈറസിനെതിരായി വാക്സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ ഒരിനം ലുക്കീമിയ പോലും നമുക്ക് തടയാന്‍ കഴിയും. ഇിപ്പോള്‍ നിരവധി കാന്‍സറുകള്‍ക്ക് കാരണം ചിലയിനം വൈറസുകളാണെ് തിരിച്ചറിഞ്ഞി'ുണ്ട്. ഗര്‍ഭാശയഗളത്തിലും അണ്ണാക്കിലും ഉണ്ടാകു കാന്‍സറിന് കാരണമായ പാപ്പിലോമാ വൈറസ് കേരളത്തിലും സര്‍വ്വസാധാരണമാണ്.

ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി വൈറസുകളാണ് ലിവര്‍ കാന്‍സറുണ്ടാക്കുതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ത്. കേരളത്തിന്റെ പൊതുരംഗത്ത് തിളങ്ങിനി പലരും ഈ രോഗത്തിന് അടിമപെട്ടതായി നമുക്കറിയാം. അതിനും വാക്സിന്‍ വരികയാണ്.

ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തത്തിനും അപ്പുറം ലോകത്തിന്റെ പലഭാഗത്തും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട ഒട്ടേറെ നാട്ടറിവുകള്‍ ഉണ്ട് . ഉദാഹരണമായി ഡെങ്കിപ്പനി പടര്‍ത്തു കൊതുകുകളെ നശിപ്പിക്കാന്‍ ലാര്‍വാ ദശയില്‍ തന്നെ അവയെ തിന്നു തീര്‍ക്കു ഒരിനം മത്സ്യത്തെ വിയറ്റ്നാമിലെ കര്‍ഷകര്‍ കണ്ടെത്തി. കുട്ടനാട്ടിലും മറ്റും നമുക്കും ഇത് പരീക്ഷിക്കാവുന്നതാണ് .ഇത്രയും സാധ്യതകളുള്ള ഒരു ലോകപ്രശസ്ത സ്ഥാപനമായി വളരാന്‍ സെന്ററിന് ഒരു വിദഗ്ദ്ധനായ ഡയറക്ടറെ കണ്ടെത്തിയിരിക്കുന്നു .തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എിവയുടെയൊക്കെ പ്രിന്‍സിപ്പല്‍മാരായി ആദ്യം സേവനമനുഷ്ഠിച്ചത് യൂറോപ്പില്‍ നിത്തെിയ പ്രതിഭശാലികളായിരുന്നു .അവര്‍ തുടക്കത്തില്‍ നല്‍കുന്ന ആദ്യത്തെ ആക്കത്തില്‍ പിന്നീട് കാര്യങ്ങള്‍ നായി മുന്നോട്ടു പോയി. ഈ ഒരു രീതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ കാര്യത്തിലും നമുക്ക് പരീക്ഷിക്കാവുതാണ്.'

ഡോക്ടര്‍ എം വി പിള്ളയുടെയും കേരളാ മുഖ്യമന്ത്രി ശ്രീ .പിണറായി വിജയന്റെയും നിശ്ചയദാര്‍ഢ്യം നമുക്ക് ലോകോത്തരമായ ഒരു ഗവേഷണ കേന്ദ്രത്തിനു തുടക്കം കുറിക്കുവാന്‍ സാധിച്ചു .കേരളത്തിന് ഇത് സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആകട്ടെ .

കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി കേന്ദ്രത്തിനു ഇ-മലയാളിയുടെ ആശംസകള്‍ .
ഡോ. എം.വി. പിള്ള പറയുന്നു, കേരളത്തിന് വൈറോളജി ഇന്‍സ്റ്റിട്യുട്ട്‌  പിറന്ന കഥ ഡോ. എം.വി. പിള്ള പറയുന്നു, കേരളത്തിന് വൈറോളജി ഇന്‍സ്റ്റിട്യുട്ട്‌  പിറന്ന കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക