Image

ജര്‍മനിയില്‍ ബോംബ് നിര്‍വീര്യമാക്കാന്‍ നാലായിരം പേരെ ഒഴിപ്പിച്ചു

Published on 06 February, 2019
ജര്‍മനിയില്‍ ബോംബ് നിര്‍വീര്യമാക്കാന്‍ നാലായിരം പേരെ ഒഴിപ്പിച്ചു
 
ബര്‍ലിന്‍: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തിയ ലോക യുദ്ധകാലത്തെ ബോംബ് നിര്‍വീര്യമാക്കാന്‍ നാലായിരം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. 

എസനിലെ ആള്‍ഫ്രീഡ് ക്രൂപ്പ് ആശുപത്രിക്കടുത്താണ് രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് കണ്ടെത്തിയത്. ആശുപത്രിയിലും പരിസരത്തുമുള്ളവരെ ഭാഗികമായി ഒഴിപ്പിച്ച ശേഷമായിരുന്നു നിര്‍വീര്യമാക്കല്‍.

ആശുപത്രിയിലെ രോഗികളെ കെട്ടിടത്തിന്റെ സുരക്ഷിതമായ ഭാഗങ്ങളിലേക്കു മാറ്റുകയായിരുന്നു. 250 മുതല്‍ 500 മീറ്റര്‍ വരെ ചുറ്റളവിലുള്ളവരോട്, വീടുകളുടെ പിന്‍ഭാഗത്തേക്കു മാറാനും ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ഫ്രാങ്ക്ഫര്‍ട്ടിലും കൊളോണിലും ലോകയുദ്ധകാലത്തെ ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴികളെടുക്കുന്‌പോള്‍ പൊട്ടാതെ കിടക്കുന്ന പഴയ കൂറ്റന്‍ ബോംബുകള്‍ കണ്ടെത്തുന്നത് ജര്‍മനിയില്‍ സാധാരണമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക