Image

ഓര്‍മ്മയിലെ പ്രണയവഴികള്‍(കവിത: സോയ നായര്‍)

സോയ നായര്‍ Published on 05 February, 2019
ഓര്‍മ്മയിലെ പ്രണയവഴികള്‍(കവിത: സോയ നായര്‍)
അന്ന് നമ്മള്‍ ഒന്നിച്ച് നടന്ന
വഴികളിലൂടെ
 നിന്നോടൊപ്പം ഇന്ന് എനിക്കു നടക്കണം
അന്ന് പറയാതെ പോയ പലതും
നിന്നോട് പറയണം..
പിണങ്ങി മാറി മിണ്ടാതെ നടന്നതും
ഒടുവില്‍ ഇണങ്ങാനായ് നീ
അടുത്തു വന്നതും
എന്റെ കണ്ണുകളിലേക്ക് നോക്കി
ഹ്യദ്യമായി പുഞ്ചിരിച്ചതും
അത് കണ്ടെന്റെ കരള്‍ തുടിച്ചതും
ഒന്നു കൂടി ആവര്‍ത്തിക്കണം..
നഷ്ടപ്പെടുമ്പോഴാണു നഷ്ടങ്ങളുടെ
തീവ്രതയും
നഷ്ടപ്പെടുത്തിയതിന്റെ വേദനയും
നമ്മുടെ ഹ്യദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുന്നത്.
ആ വഴികളിലാണല്ലേ നമ്മള്‍
കളിച്ചും ചിരിച്ചും പങ്കിട്ട എന്തോ ഒന്ന്
അടയാളങ്ങളില്ലാതെ
ഉപേക്ഷിച്ചത്. 
പ്രണയവും വിരഹവും വേര്‍പാടും 
ഇത്രമേല്‍ നോവുണര്‍ത്തുമെന്ന്
ഇന്നാണു തിരിച്ചറിഞ്ഞത്.. 
പക്ഷേ, അപ്പോഴേയ്ക്കും നമ്മുടെ പ്രണയം ആര്‍ക്കൊക്കെയോ പകുത്ത് നല്‍കിയിരുന്നു..
ഉടല്‍നോവുകളെക്കാള്‍ കഠിനം തന്നെയീ
മനസ്സിന്റെ നോവുകള്‍..
എനിക്ക് നിന്നോടൊപ്പം ഒന്നുകൂടെ പോകണം
ആ വഴികളിലൂടെ നിന്റെ പെണ്ണായ്.


ഓര്‍മ്മയിലെ പ്രണയവഴികള്‍(കവിത: സോയ നായര്‍)
Join WhatsApp News
വിദ്യാധരൻ 2019-02-05 03:37:43
അന്നുപോയ വഴിയിലൂടെ
ഇന്നെൻ കളത്രമൊത്തു പോയിടുമ്പോൾ
വന്നെന്റെ സ്മരണയിൽ  
അന്ന്  കാമുകിയുമൊത്തതുവഴി പോയകാര്യം 
വന്നെൻറ് ചുണ്ടിലൊരു പുഞ്ചിരി പൊടുന്നനെ 
ഇന്നേവരെ കണ്ടിടാത്ത പുഞ്ചിരി എന്തിതപ്പോൾ  
പിന്നത്തേക്ക് മാറ്റി വയ്ക്കാതെ പറയുക ഉടനെ തന്നെ
എന്തിനേറെ പറയണം ഏറെയിപ്പോൾ 
തന്തക്ക് വിളി തെറി കാര്യം വഷളുമായി 
കളത്രം ഇടഞ്ഞു കളികാര്യമായി 
കളത്തിൽ പിടിച്ചു തള്ളി തല്ലുമായി   
ഇല്ലിനി ഇതുവഴി പോകുകില്ലിനി മേലിൽ
പൊല്ലാപ്പിനില്ല സ്മരണ പുഞ്ചിരി ഒന്നുമില്ല 

വിദ്യാധരൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക