Image

ശ്യാമ യമുന (ലളിത ഗാനം: ബിന്ദു ടിജി)

Published on 04 February, 2019
ശ്യാമ യമുന (ലളിത ഗാനം: ബിന്ദു ടിജി)
"പല പൂക്കളില്‍ നിന്നു മധു
നുകര്‍ന്നവന്‍ നീ
പല മേനി യഴകിനെ
തഴുകി യുണര്‍ത്തിയോന്‍
എങ്കിലും കണ്ണാ നിന്‍
മായാ വിലാസങ്ങള്‍
മായുന്നതില്ല യെന്‍ മാനസത്തില്‍

ഓടക്കുഴല്‍ വിളി കാതോര്‍ത്തു
ഞാനിന്നും നീലക്കടമ്പിന്റെ
ചോട്ടില്‍ നില്‍പ്പൂ
ഗോപിക മാര്‍ വന്ന്
യമുനയില്‍ നീരാടുമ്പോള്‍
ഒളിക്കണ്ണുമായി നീ
യെത്തുമെന്നോര്‍ത്തു ഞാന്‍
തളരാതെ യിന്നും കാത്തു നില്‍ക്കും

വിരഹിണി രാധിക ഞാനെന്നു
യദുകുലമാകെ പരിഹസി പ്പൂ
എങ്കിലും
തവ മുരളി പൊഴിക്കുമൊരു
നവരാഗം കേള്‍ക്കുകില്‍
എന്‍ താപമെല്ലാമീ യമുനയില്‍
കുഞ്ഞോളമാകും
പിന്നെ ഞാന്‍
നീല കടമ്പിന്‍ പൂവായ് വിരിയും"
Join WhatsApp News
വിദ്യാധരൻ 2019-02-04 21:20:59
'ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്ന
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.' (വീണപൂവ് -ആശാൻ )

പല പൂക്കളിൽ നിന്ന് മധു നുകർന്ന കണ്ണനും"കുസമാന്തരലോലനായ'' വണ്ടിനും പുരുഷ വർഗ്ഗത്തിന്റെ ചില സ്വഭാവ ദൂഷ്യങ്ങളുണ്ട് . അതുകൊണ്ട് അമിതമായ ഭക്തി ഒരിക്കലും നല്ലതല്ല . ഈ  ശഠന്മാർ ചിലപ്പോൾ ചതിച്ചിരിക്കും . അതുകൊണ്ട് . ഇന്ന് നമ്മൾക്കുണ്ടാകുന്ന പല ദുഖത്തിന്റെയും കാരണം ആധിയാണ് (പാപം ) ,  ഇത് അറിയാവുന്ന മനുഷ്യർ പിന്നേയും തെറ്റാവർത്തിക്കുന്നു. അനേക ഗോപസ്ത്രീകളുമായി ബന്ധുമുള്ള കണ്ണനെ തേടിയലയുന്നു .  ഇത് ഭക്തിയാണോ അതോ സ്വാർത്ഥമായമനസ്സിന്റെ ഏകാന്തന്തകളിൽ പരസ്ത്രീ ബന്ധമുള്ള പുരുഷനായാലും വേണ്ടില്ല  തന്റെ ഏകാന്തതയ്ക്ക് പരിഹാരം ഉണ്ടായാൽ മതിയെന്നുള്ള ചിന്തയാണോ ? അതോ ഇതിന് ലൈംഗികമായ എന്തെങ്കിലും സ്ഥലങ്ങളുണ്ടോ ?  ഗോപ സ്ത്രീകൾക്കും നിഗൂഡമായ  മനുഷ്യ മനസ്സിലെ ലൈംഗിക ചിന്തയുമായി ബന്ധമില്ലേ ? ഈ അവസരത്തിൽ കുമാരനാശാന്റെ വീണപൂവിലെ വരികൾ, 
"ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
 പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ'   മനനം ചെയ്യുന്നത് ഉചിതമായിരിക്കും 

വിദ്യാധരൻ 
കട്ടുറുമ്പ് 2019-02-04 23:47:17
വൃന്ദാവനത്തിൽ കട്ടുറുമ്പാവാനുള്ളതല്ല വിദ്യ.
വിദ്യാധരൻ 2019-02-05 00:25:43
കട്ടുറുമ്പേ നിനക്കുമില്ലേ 
കത്തി കയറും അസൂയയുള്ളിൽ ?
ഗോപികമാരോടൊത്ത് കണ്ണൻ 
കാട്ടുമാ ലീലാ വിലാസം കണ്ട് ,
അസൂയയാൽ നരനായ നീയും
കട്ടുറുമ്പായി തീർന്നതല്ലേ ?
കാമാഗ്നിക്കുള്ളിൽ മാറിടാത്ത
മാനുഷ്യരുണ്ടോ ഈ ഭൂവിലങ്ങും ?
കണ്ണന്റെ പിന്നാലെ പഞ്ഞിടുന്ന 
ഗോപിക, ഭക്ത, കട്ടുറുമ്പും 
കാമത്താൽ നിന്ന് ഭ്രമിച്ചിടുന്നൂ 

വിദ്യാധരൻ 
Jyothylakshmy Nambiar 2019-02-05 02:06:25
 വിരഹിണിയായ രാധികയുടെ മനോവികാരങ്ങൾ മനോഹരമായിരിയ്ക്കുന്നു
കാമദേവൻ 2019-02-05 03:18:04
എന്തിനാണ് വിദ്യാധരൻ മാഷേ നിങ്ങൾ അപ്രിയ സത്യം വിളിച്ചു പറയുന്നത്? 
നളിനി 2019-02-05 09:46:13
പാവം ലളിത ഗാനം "ശഠന്മാർ അതിൻ  
"ലാളിത്യം " പാടെ കവർന്നുവല്ലോ 
ഹാ കഷ്ടം പാരിൽ മനുഷ്യരിങ്ങനെ 
ഹിതാർത്ഥ മായ് 
"വാമലീല "തുടരുന്നതാം വിധി 


ഗോപിക 2019-02-05 08:08:05
കട്ടുറുമ്പിന് വിദ്യാധരൻ മോക്ഷം കൊടുത്തെന്നാ തോന്നുന്നേ . ഇനിയെങ്കിലും കടികൊള്ളാതെ കണ്ണനുമായി ക്രീഡയിൽ മുഴുകാമല്ലോ .
ഗുരൂവായൂർ അമ്പല നടയിൽ ഒരു ദിവസം ദിവസം പോകും ഞാൻ ഗോപകുമാരനെ  കാണാൻ ...

  
പാന 2019-02-05 16:31:54

വിദ്യകൊണ്ടെന്തുചെയ്യണമെന്നറിയാ-
തെടുത്തു ചൊരിയുന്നു പലമൂട്ടിലും ചിലർ
കാഷ്ടത്താൽ നിറഞ്ഞിരിക്കുന്ന കാകൻ കാ-
ണുന്ന കൊമ്പിലെല്ലാം കാട്ടുന്നപോലഹോ

വിദ്യാധരൻ 2019-02-05 19:10:49
പാനവൃത്തത്തിൻ വൃത്തമറിയാതെ
‘പാന ‘യെന്നു പറഞ്ഞു കുറിച്ചിടിൽ
വിദ്യയുള്ളവർ നിന്നെ പിടിച്ചിട്ട്
മർദ്ദിക്കും ‘പാനെ’ ഓർക്കുകിൽ നന്നത്‌ 
തല വേണ്ടാത്ത സ്ഥാനത്ത് വയ്ച്ചിട്ട് 
ബലം കൊണ്ട് നീ ഊരാൻ ശ്രമിക്കുന്നോ?
‘നോക്കടാ നമ്മുടെ മാർഗേ കിടക്കുന്ന 
മർക്കടാ നീ അങ്ങു മാറി കിടക്കട ‘

 
വായനക്കാരൻ 2019-02-06 04:38:18
നല്ലൊരു കവിതയ്ക്ക് അഭിനന്ദനം . കവിതയ്ക്ക് കവി കൊടുക്കുന്ന അർത്ഥതലങ്ങളിൽ തന്നെ നിന്ന് വായനക്കാർ ചിന്തിക്കണം എന്നുള്ളത്തിന്റ തെളിവാണ്  വിദ്യാധരൻ മാഷ് ഉയർത്തിയിരിക്കുന്ന ചോദ്യം . ഈ ചോദ്യങ്ങൾ ഞാനും ചോദിച്ചിട്ടുണ്ട് . വൃന്ദാവനവും ഗോപികമാരും കൃഷ്ണനും എല്ലാം ഉള്ള സെറ്റിങ് ലൈംഗികതയുടെ ചുവ ഇല്ലേ എന്ന് ചോദിച്ചപ്പോൾ ഒരു വിദ്വാൻ പറയുന്നു അത് മരത്തിന്റ ചുവട്ടിൽ കാക്ക തൂറിയതു പോലെയാണെന്ന് . പാന വൃത്തവുമായി വന്നവൻ അടി വാങ്ങി പോയി . ഈ കവയിത്രി മലർന്നു കിടക്കുന്നതിന്റെ രണ്ടു വശങ്ങളെ കുറിച്ച് എഴുതിയത് ഞാൻ ഓർക്കുന്നു . കവിതയെ വിമർശിക്കുമ്പോൾ നല്ലത് ലളിതം എന്നൊക്കെ എഴുതി വിടാതെ വിദ്യാധരൻ മാഷെപ്പോലെ കീറി മുറിച്ചും വേണ്ടി വന്നാൽ അല്പം പ്രോകോപിപ്പിച്ചു എഴുതുന്നത് എഴുത്തുകാർക്കും .?സഹായകരമായിരിക്കും വായനക്കാർക്കും ഈ സുഖിപ്പിച്ചെഴുത്ത് നിറുത്തണം .
 
Jack Daniel 2019-02-06 00:01:08
ഞാൻ വിചാരിച്ചിരുന്നത് ഈ സ്ത്രീകൾ എല്ലാം കണ്ണൻ കണ്ണൻ എന്ന് പറഞ്ഞു നടക്കുന്നത് ഭക്തി കൊണ്ടാണെന്നാണ് .എന്നാൽ വിദ്യാധരൻ മാഷ് തൊണ്ട് പൊളിച്ചു തന്നപ്പഴല്ലേ കാര്യം മനസിലായത് .  ഇനി ഞാൻ കൂടുതൽ സമയം വീട്ടിൽ ചിലവഴിക്കും . അവനവൻ ഇരിക്കേണ്ടടത്ത് അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ കണ്ണനിരിക്കും അല്ലെങ്കിൽ വൃന്ദാ വനത്തിലേക്ക് തട്ടിക്കൊണ്ടു പോയെന്നിരിക്കും 
നാരദർ 2019-02-05 21:47:24
ഓരോ അവന്മാർ അടിമേടിക്കുന്ന വഴിയെ . വല്ല കാര്യോം ഉണ്ടോ . പാനക്കു വെറുതെ ഇരുന്നാൽ മതിയായിരുന്നല്ലോ 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക